രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ സജീവമാക്കി പൊലീസ്. എംഎൽഎക്കെതിരെയുള്ള യുവതിയുടെ വെളിപ്പെടുത്തലിൽ മറുപടിയുമായി മുസ്ലീം ലീഗ് വനിതാ നേതാവ് ഫാത്തിമ തഹ്ലിയ രംഗത്തെത്തി.
ആരെയും വേട്ടയാടുന്നത് ശരിയല്ലെന്ന്ഫാത്തിമ തഹ്ലിയ പറഞ്ഞു. നിയമപരമായ കാര്യങ്ങളുമായാണ് മുന്നോട്ടുപോകുന്നത്. ഏത് പൗരൻ തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണം. തെറ്റെന്ന് ബോധ്യപ്പെട്ടാൽ കർശന നടപടി സ്വീകരിക്കണം.
വിഷമമുണ്ടായെങ്കിൽ അതിജീവിതയ്ക്കൊപ്പം നിക്കണം. ആരോപണം ഉയർന്നപ്പോൾ കോൺഗ്രസ് നടപടി സ്വീകരിച്ചു. അടിസ്ഥാന മെമ്പർഷിപ്പിൽ നിന്ന് പോലും മാറ്റി നിർത്തി. ഇതിനപ്പുറം ഒരു പാർട്ടി എന്താണ് ചെയ്യേണ്ടത്. എല്ലാം യു.ഡി.എഫ് പറഞ്ഞ് കഴിഞ്ഞു. തെറ്റിനപ്പുറം വേട്ടയാടലുകൾ ശരിയല്ലെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു.
















