Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

KSRTCയുടെ ‘നേര്‍രേഖ’യ്‌ക്കൊരു സാക്ഷ്യപത്രം: ‘ഡാ ഇറങ്ങാന്‍ സമയമായി, മതി ഉറങ്ങിയത്’ എന്ന് പറയാനും മറന്നില്ല നമ്മുടെ മിടുക്കി കണ്ടക്ടര്‍: യാത്രക്കാരന്റെ കുറിപ്പ് വൈറല്‍; കണ്ടക്ടറെ വിളിച്ച് അഭിനന്ദിച്ച് മന്ത്രി; വീഡിയോ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 28, 2025, 05:13 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കണ്ടക്ടര്‍ രേഖയിലൂടെ തെളിഞ്ഞത് KSRTCയുടെ രേഖാചിത്രം മാത്രമല്ല, ആനവണ്ടിയോടുള്ള കേരളീയരുടെ അടങ്ങാത്ത സ്‌നേഹം കൂടിയാണ്. KSRTC ബസിലെ ഡ്രൈവറും കണ്ടക്ടറും ആ വണ്ടിക്കു മാത്രമല്ല, യാത്രക്കാര്‍ക്കും, റോഡുള്ള എല്ലാ നാട്ടുവഴികള്‍ക്കും സ്വന്തമാണ്. ചുവപ്പു പടര്‍ന്ന ചന്ദന നിറമുള്ള ആനയുടെ എംബ്ലം പതിച്ച ആനവണ്ടിയോട് ഇഷ്ടവും ഗൃഹാതുരത്വവുമൊക്കെയാണ് മലയാളികള്‍ക്ക്. അത് സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയുമൊക്കെ യാത്രക്കാരില്‍ നിന്നും അറിയാന്‍ കഴിയുന്നുണ്ട്. കാടും മേടും മലയും മണ്‍പാതകളും താണ്ടി ഓടിയെത്തുന്ന KSRTC ബസുകള്‍ കാത്തിരിക്കുന്ന യാത്രക്കാര്‍ക്കെല്ലാം, അതൊരു അനുഭവം തന്നെയാണ്.

സൈഡ് സീറ്റ്, കണ്ടക്ടര്‍ സീറ്റിലെ യാത്ര, ഡ്രൈവര്‍ സീറ്റിനടുത്തുള്ള ഇരിപ്പ്, സൈഡ് കമ്പിയില്‍ തലവെയ്ച്ചുള്ള ഉറക്കം, കാറ്റ് മുഖത്തടിക്കുമ്പോള്‍ കിട്ടുന്ന സുഖം, പഴയ പേപ്പര്‍ ടിക്കറ്റ്, ഫുട്‌ബോര്‍ഡില്‍ തൂങ്ങിയുള്ള യാത്ര അങ്ങനെ പറഞ്ഞാല്‍ തീരാത്ത എത്രയെത്ര മധുരമായ ഓര്‍മ്മകളാകും മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്. KSRTC ബസില്‍വെച്ച് കല്യാണം കഴിച്ചവരുണ്ട്. സര്‍വ്വീസ് നിര്‍ത്തിവെച്ച ബസിനു വേണ്ടി മന്ത്രിക്ക് കത്തയച്ച് അതേ ബസ് അതേ ജീവനക്കാരെ വീണ്ടും സര്‍വ്വീസിലെത്തിച്ചവരുണ്ട്. ആളനക്കമില്ലാത്ത ഇടങ്ങളിലെ ഒറ്റബസ്, സ്റ്റേ ബസ് അങ്ങനെ എത്രയോ ഓര്‍മ്മകളുടെ സ്‌നേഹത്തിന്റെ കഥകളുണ്ട് പറയാന്‍. അതിലേക്ക് ഇതാ പുതിയൊരു കഥ കൂടി ചേര്‍ത്തു വെയ്ക്കുകയാണ് ഒരു യാത്രക്കാരന്‍. ദിലീപ് വിശ്വനാഥന്‍ എന്ന യാത്രക്കാരനാണ് ഈ കഥ പറഞ്ഞത്.

തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പറഞ്ഞ KSRTC കഥയിലെ താരം കൊട്ടാരക്കര ഡിപ്പോയുടെ കണ്ടക്ടര്‍ രേഖയാണ്. നന്‍മയുടെയും സ്‌നേഹത്തിന്റെയും കരുതലിന്റെയും കാഴ്ചപ്പാടിന്റെയുമൊക്കെ സാക്ഷ്യപത്രമാണീ കഥ. അഞ്ചു ദിവസം മുമ്പാണ് ഈ കഥ പോസ്റ്റു ചെയ്തിരിക്കുന്നത്. ഈ പോസ്റ്റ് ഗതാഗതമന്ത്രി കണ്ടു. അതേ തുടര്‍ന്ന് അദ്ദേഹം ആ കണ്ടക്ടറെ വിളിച്ചുവരുത്തി അനന്ദിക്കുകയും ചെയ്തു. KSRTC ഇങ്ങനെയൊക്കെയാണെന്ന് കാണിച്ചു കൊടുക്കുന്നവരാണ് ഓരോ ജീവനക്കാരും. അവരുടെ എല്ലാം മനസ്സില്‍ KSRTC ഇവിടെ രാജകീയമായി തന്നെ ഓടണമെന്നുമാണ്. ദിലീപ് ദാസന്റെ പോസ്റ്റിലൂടെ തെളിഞ്ഞുവന്ന KSRTCയുടെ നേര്‍രേഖ വായിച്ചറിയാം. കൊല്ലം ചിന്നക്കടയില്‍ നിന്നും വീട്ടിലേക്കു പോകാന്‍ ബസ് കയറിയ ഇടത്തു നിന്നും കഥ തുടങ്ങുന്നു. ബാക്കിക്കഥ ദിലീപ് വിശ്വനാഥന്റെ വരികളിലൂടെ നിങ്ങള്‍ തന്നെ വായിച്ചറിയൂ.

  • ഇതാണ് ദിലീപ് ദാസന്റെ പോസ്റ്റ്

ഇന്നു വൈകിട്ട് കൊല്ലം ചിന്നക്കടയില്‍ നിന്നും വീട്ടിലേക്ക് പോവാന്‍ ഒരു കെ എസ് ആര്‍ ടി സി ബസ്സില്‍ കയറി. ഒരുപാട് സീറ്റുകള്‍ ഒഴിഞ്ഞു കിടന്നത് കൊണ്ട് ആകെപ്പാടെ ഒരു സന്തോഷത്തില്‍ ആണ് കയറി ഇരുന്നത്. പക്ഷെ സന്തോഷം ഒക്കെ ഒരു നിമിഷം കൊണ്ട് തരിപ്പണമാക്കിക്കളഞ്ഞു കണ്ടക്ടര്‍. കാര്‍ഡ് കൊടുത്തു, ഇറങ്ങേണ്ട സ്റ്റോപ്പ് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത് കാര്‍ഡില്‍ പൈസ ഇല്ലെന്നാണു. 500 രൂപയ്ക്ക് ചാര്‍ജ്ജ് ചെയ്തിട്ട് അധികം യാത്ര ചെയ്തിട്ടില്ലാത്തത് കൊണ്ട് അത് വിശ്വസനീയമായി തോന്നിയില്ല. പക്ഷേ, ഉടനെ തന്നെ അവര്‍ ‘ശരിയായി, ഒന്നു കൂടി ശ്രമിച്ചപ്പോള്‍ വര്‍ക്ക് ആയി’ എന്നു പറഞ്ഞ് കാര്‍ഡും ടിക്കറ്റും തന്നു. പിന്നെ ഞാന്‍ കണ്ടക്ടറെ തന്നെ ഒന്നും ശ്രദ്ധിച്ചപ്പോള്‍ അവരുടെ യാത്രക്കാരോടുള്ള പെരുമാറ്റത്തില്‍ ഒരു കൗതുകം തോന്നി.

ഒരു യുവതിയാണു കണ്ടക്ടര്‍. എല്ലാവരേയും അണ്ണാ, ചേച്ചി, മോളേ, ഡാ എന്നൊക്കെ വിളിച്ച് അവര്‍ ബസില്‍ ഓടി നടക്കുന്നു. ഓരോരുത്തരെ വിളിച്ച് ഒഴിയുന്ന സീറ്റുകളില്‍ ഇരുത്തുന്നു, ഒഴിയാന്‍ പോകുന്ന സീറ്റുകള്‍ ഏതൊക്കെ എന്നു ദൂരെ ഇറങ്ങേണ്ടവരോട് പറയുന്നു, രണ്ടിടത്തായിപ്പോയ അമ്മയേയും മകനേയും ഒരിടത്ത് സീറ്റ് അഡ്ജസ്റ്റ് ചെയ്തു കൊടുക്കുന്നു. ആകപ്പാടെ ബസില്‍ ഒരു കുടുംബ സംഗമത്തിനു എത്തിപ്പെട്ട ഫീല്‍. അങ്ങനെ പോകവേ എന്റെ തൊട്ട് മുന്നിലെ സീറ്റിലിരുന്ന ഒരു അമ്മ ഒരു ചെറിയ ബുക്ക് എടുത്ത് അതിലുണ്ടായിരുന്ന ഒരു ഫോണ്‍ നമ്പര്‍ കാണിച്ച് ‘മോളേ, ഇതെന്റെ മോന്റെ നമ്പര്‍ ആണു, മോളുടെ ഫോണില്‍ നിന്ന് ഒന്നു വിളിച്ചു തരുമോ?’ എന്ന് ചോദിച്ചു.

ഫോണ്‍ കൈവശമുണ്ടായിരുന്ന സ്ത്രീ ചിന്നക്കടയില്‍ നിന്നും ഞാന്‍ കയറിയപ്പോള്‍ മുതല്‍ ഒരു വീഡിയോ കാളില്‍ ആയിരുന്നു. അതുകൊണ്ട് അവര്‍ ‘ഇതൊന്ന് കഴിയട്ടേ ചേച്ചീ’ എന്നോ മറ്റോ പറഞ്ഞ് അവരുടെ വീഡിയോ കാള്‍ തുടര്‍ന്നു. സന്ധ്യ കഴിഞ്ഞ സമയമായതിനാല്‍ പ്രായമായ ആ സ്ത്രീയുടെ അവസ്ഥ എന്താണെന്ന് അറിയാത്തതിനാലും ഞാന്‍ എന്റെ ഫോണ്‍ അവരുടെ നേരെ നീട്ടി. ‘മോനേ, എനിക്ക് ഇതില്‍ നിന്നും വിളിക്കാന്‍ ഒന്നും അറിയില്ല, മോന്‍ തന്നെ വിളിക്ക്’ എന്നു പറഞ്ഞ് അവര്‍ ആ കുഞ്ഞു നോട്ട് ബുക്ക് എനിക്ക് തന്നു. അതില്‍ കണ്ട നമ്പറിലേക്ക് ഞാന്‍ വിളിക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ എന്നോട് പറഞ്ഞു: ‘അതെന്റെ മോന്‍ ആണ്. അവനോട് പറയണം, ഞാന്‍ ബസില്‍ കയറി, വര്‍ക്ക് ഷോപ്പിന്റെ അടുത്ത് ഇറങ്ങാം, അവനോട് അവിടെ കാത്ത് നില്‍ക്കാന്‍ പറയണം’. ഞാന്‍ അങ്ങനെ പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.

കുറെ കഴിഞ്ഞ് കണ്ടക്ടര്‍ ടിക്കറ്റ് കൊടുക്കുന്നതിനിടെ എന്റെ അടുത്ത് വന്ന് ചോദിച്ചു: ‘ആ അമ്മ എന്താ പറഞ്ഞത്?’ ഞാന്‍ സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞു. അപ്പോ കണ്ടക്ടര്‍ ആ അമ്മയെക്കുറിച്ചും അവരുടെ മക്കളെക്കുറിച്ചും എനിക്ക് പറഞ്ഞു തന്നു. അവര്‍ക്ക് ഇറങ്ങേണ്ട സ്ഥലമായപ്പോള്‍ അവരെ സീറ്റില്‍ നിന്നും എഴുന്നേല്‍പ്പിച്ച് സുരക്ഷിതമായി മകന്റെ വര്‍ക്ക് ഷോപ്പിന്റെ മുന്നില്‍ തന്നെ ഇറക്കി വിട്ടു. കേരളപുരത്ത് എത്തിയപ്പോള്‍ അവിടെ ഒരു പള്ളിയിലെ പെരുന്നാള്‍. ട്രാഫിക്ക് മൂലം ബസ് കുറച്ചു പതുക്കെ പോകേണ്ടി വന്നു. അപ്പോ എതിര്‍ ദിശയില്‍ നിന്നും വന്ന ഒരു ബസില്‍ ഇരുന്ന് ഉറങ്ങുകയായിരുന്ന ഒരു കൊച്ചു പയ്യനെ ഉറക്കെ വിളിച്ചുണര്‍ത്തി ‘ഡാ ഇറങ്ങാന്‍ സമയമായി, മതി ഉറങ്ങിയത്’ എന്ന് പറയാനും മറന്നില്ല നമ്മുടെ മിടുക്കി കണ്ടക്ടര്‍.

സ്വന്തം നാട്ടിലൂടെ പോകുന്ന ബസില്‍ ജോലി ചെയ്ത് അതില്‍ യാത്ര ചെയ്യുന്ന സ്വന്തം നാട്ടിലെ യാത്രക്കാരെയും മറ്റു നാടുകളില്‍ നിന്നും വന്ന് മറ്റേതോ നാടുകളിലേക്ക് പോകുന്ന ഒരുപാട് യാത്രക്കാരെയും സ്വന്തം പോലെ അണ്ണാ, ചേച്ചീ, മോനേ, മോളെ എന്നൊക്കെ വിളിച്ച്, ഒരു ചെറിയ യാത്ര പോലും അവിസ്മരണീയമാക്കുന്ന ഇത്തരം ജീവനക്കാരുണ്ടെങ്കില്‍ കെ എസ് ആര്‍ ടി സി എന്ന ആനവണ്ടിയ്ക്ക് ഇനിയും ആരാധകരേറും. (ആര്‍ക്കെങ്കിലും നമ്മുടെ മിടുക്കി കണ്ടക്ടറെ കണ്ടുപിടിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ ഞാന്‍ എടുത്ത് ടിക്കറ്റ് കൂടെ ചേര്‍ക്കുന്നു.) നടക്കണക്കുകള്‍ക്കും പീഡനങ്ങള്‍ക്കു ഇടയില്‍ വീണുകിട്ടുന്ന മനോഹരമായ നിമിഷങ്ങളാണ് ഇത്തരം കഥകള്‍. KSRTCയുടെ അനുഭവം പങ്കുവെയ്ക്കുന്നവരും, അതിന് അധാരമാകുന്നവരും, കഥ

വായിക്കുന്നവരും ഒരുപോലെ ആനവണ്ടിയെ കുറിച്ച് അഭിമാനം കൊണ്ടു പോകും. അങ്ങനെ അഭിമാനം കൊള്ളുന്നവരില്‍ മുമ്പിലായിരിക്കും ഗതാഗതമന്ത്രി കെ. ബി. ഗണേഷ്‌കുമാര്‍. കാരണം, അമരത്തിരിക്കുന്നവര്‍ അംഗീകാരവും വിമര്‍ശനവും ഒരുപോലെ കേള്‍ക്കുന്നവരാണ്. ഗണേഷ്‌കുമാര്‍ ഇപ്പോള്‍ കേള്‍ക്കുന്ന വിമര്‍ശനങ്ങളെല്ലാം ഇത്തരം അഭിമാന മുഹൂര്‍ത്തങ്ങളാല്‍ മായ്ക്കപ്പെടും. യാത്രക്കാരന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഗണേഷ്‌കുമാര്‍ സ്‌ക്രീന്‍ഷോട്ട് എടുത്താണ് ഷെയര്‍ ചെയ്തത്. അതിനു കാരണക്കാരിയായ രേഖ എന്ന കണ്ടക്ടറെ ഓഫീസില്‍ വെച്ച് അനുമോദിക്കുകയും ചെയ്തു.

  • ഗണേഷ്‌കുമാറിന്റെ പോസ്റ്റ് ഇങ്ങനെ

ഒരു കണ്ടക്ടര്‍ എങ്ങനെയാകണം എന്ന് മറ്റ് ജീവനക്കാര്‍ക്ക് കുടി മാതൃക ആക്കാവുന്ന പെരുമാറ്റത്തിലൂടെ യാത്രക്കാരുടെ പ്രശംസ പിടിച്ചുപറ്റിയ മിടുക്കിയായ ജീവനക്കാരി. KSRTC കൊട്ടാരക്കര ഡിപ്പോയുടെ കണ്ടക്ടര്‍ രേഖ കെ. ഇങ്ങനെ ആകണം ഗടഞഠഇയുടെ ജീവനക്കാര്‍. ഈ കണ്ടക്ടറുടെ യാത്രക്കാരോടുള്ള പെരുമാറ്റത്തെ കുറിച്ചും ജോലിയോടുള്ള ആത്മാര്‍ത്ഥതയെ കുറിച്ചും നിരവധി പേരാണ് എന്നെയും എന്റെ ഓഫീസിനെയും വിളിച്ചു അറിയിച്ചത്. (അതില്‍ ഒരു യാത്രക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ കമന്റ് ആയി കൊടുത്തിട്ടുണ്ട്..). മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ജീവനക്കാരെ മന്ത്രിയുടെ ഓഫീസില്‍ വച്ച് അഭിനന്ദിക്കുമെന്ന് കഴിഞ്ഞ ട്രാന്‍സ്‌പോ എക്‌പോ യുടെ സമയത്ത് തീരുമാനപ്പെടുത്തിരുന്നു. അതിന്റെ തുടര്‍ച്ചയായി ആണ് കണ്ടക്ടര്‍ രേഖ യെ അഭിനന്ദിച്ചു..ഇനിയും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ജീവനക്കാരെ നേരിട്ട് അഭിനന്ദിക്കുന്നതാണ്.
#KSRTC #bestperformer See less

CONTENT HIGH LIGHTS; A testimonial to KSRTC’s ‘straight line’: Our smart conductor didn’t forget to say, ‘It’s time to get down, you’ve had enough sleep’: Passenger’s note goes viral; Minister calls conductor and congratulates him; Video

ReadAlso:

ബുദ്ധിമുട്ടിക്കലാണ് മെയിന്‍ പരിപാടി: കറണ്ട് കട്ടാക്കല്‍, ഹാള്‍ തുറക്കാതിരിക്കല്‍, പണം ആവശ്യപ്പെടല്‍; ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറി ഡി. സന്തോഷ് കുമാറിനെതിരേ ജേക്കബ് ക്യാറ്ററേഴ്സ് ഓണറിന്റെ വെളിപ്പെടുത്തല്‍ (എക്‌സ്‌ക്ലൂസിവ്)

ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറിയുടെ വഞ്ചനയ്ക്ക് നടപടിയുണ്ടോ ?: ജേക്കബ് ക്യാറ്ററേഴ്‌സ് ഓണറില്‍ നിന്നും 9 ലക്ഷം രൂപ തട്ടിയെടുത്തു ?; പിടിപാടു കൊണ്ട് കേസ് അട്ടിമറിക്കപ്പെടരുത് ? EXCLUSIVE

₹10 കോടിയിൽ നിന്ന് ₹52.45 കോടി ‘കമ്പൻസേഷൻ’; DLF–കമലാ പസന്ദ് കുടുംബ ഇടപാടിൽ ഗുരുതര ചോദ്യങ്ങളുമായി റിപ്പോർട്ട്(: Cobrapost Investigation: A FARMING LLP, THREE CHAURASIAS OF KAMLA PASAND GROUP, AND HOW DLF PAID A RS. 52.45 CR COMPENSATION)

ജെഎൻയുവിലെ അധ്യാപക നിയമനത്തിൽ ഗുരുതര ക്രമക്കേടുകളെന്ന് അന്വേഷണ റിപ്പോർട്ട്

ചതിച്ചത് ദുരന്ത നിവാരണ അതോറിട്ടി ?: മുന്നറിയിപ്പ് വൈകിയത് എങ്ങനെ ?; മണ്ണിടിച്ചില്‍ ഉണ്ടായത് രാവിലെ 11.10ന്, ‘റെഡ് അലര്‍ട്ട്’ പുറപ്പെടുവിച്ചത് ഉച്ചക്ക് ഒരു മണിക്ക്; ഈ സംവിധാനം കേരളത്തിന് ഗുണമോ ?

Tags: KOTTARAKKARA KSRTCCONDUCTOR REKHACHINNAKKADAKSRTCയുടെ 'നേര്‍രേഖ'യ്‌ക്കൊരു സാക്ഷ്യപത്രം'ഡാ ഇറങ്ങാന്‍ സമയമായിമതി ഉറങ്ങിയത്' എന്ന് പറയാനും മറന്നില്ല നമ്മുടെ മിടുക്കി കണ്ടക്ടര്‍യാത്രക്കാരന്റെ കുറിപ്പ് വൈറല്‍KSRTCകണ്ടക്ടറെ വിളിച്ച് അഭിനന്ദിച്ച് മന്ത്രിANWESHANAM NEWSKSRTC MD PRAMOJ SANKARKSRTC MINISTER KB GANESH KUMAR

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies