കൊച്ചി കളമശേരിയിൽ ചരക്കു ട്രെയിൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു പാളം തെറ്റി. ആളപായമില്ലെന്നാണ് നിലവിലെ റിപ്പോർട്ട്. അപകടം ബാക്കിയുള്ള ട്രെയിൻ ഗതാഗതത്തെ ബാധിക്കും. അഞ്ചരയോടുകൂടി ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് റെയിൽവേ അധികൃതർ അറിയിച്ചിരിക്കുന്നത്.
കളമശ്ശേരിയിൽ ചരക്കു ട്രെയിൻ ഷണ്ടിങ് ചെയ്യുന്നതിനിടയിൽ പാളം അവസാനിക്കുന്ന ഭാഗത്തെ ബാരിക്കോട് നിയന്ത്രണം വിട്ട് ഇടിച്ചു മുന്നോട്ടുപോയി വൈദ്യുത പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഈ അപകടം മൂലം ആലുവ ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
തിരുവനന്തപുരത്തേക്ക് പോകുന്ന ഏറനാട് എക്സ്പ്രസ് ആലുവയിൽ നിർത്തിയിട്ടിരിക്കുകയാണ്. ഗുരുവായൂർ– എറണാകുളം പാസഞ്ചർ നിലവിൽ അങ്കമാലിയിലാണ്. തിരുവനന്തപുരം – ഇൻഡോർ പ്രതിവാര ട്രെയിൻ ഒന്നര മണിക്കൂർ വൈകി ഓടും.















