ദൈനംദിന ജീവിതത്തിൽ നമ്മളിൽ പലർക്കും അടിക്കടി തലവേദന അനുഭവിക്കാറുണ്ട്. ജോലി സമ്മർദം, ഉറക്കക്കുറവ്, സ്ക്രീൻ സമയം, ചിലപ്പോൾ ചെറിയ ആരോഗ്യപ്രശ്നങ്ങൾ കാരണം എന്തായാലും തലവേദന നമ്മുടെ ഊർജവും മാനസികശാന്തിയും പൂർണ്ണമായി നഷ്ടമാക്കുന്ന ഒരു അസ്വസ്ഥതയാണ്. ചെറുതാണെന്ന് തോന്നിക്കുന്ന ഈ വേദന പലപ്പോഴും ദിനചര്യ തന്നെ താറുമാറാക്കാൻ കഴിയും.
തലവേദന വരുമ്പോഴേക്കും പെയിൻ കില്ലറുകൾ കഴിക്കുന്നത് പലരുടേയും ശീലമാണ്. എന്നാൽ ഗുളിക കഴിക്കാതെ തന്നെ തലവേദന അകറ്റാൻ സാധിക്കും.
കറുവപ്പട്ട
ദിവസവും പാചകത്തിന് ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ഇത് ചായയിലിട്ടു കുടിക്കുകയോ, അരച്ച് നെറ്റിയിൽ തേയ്ക്കുകയോ ചെയ്യാം. ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ നാഡീസംവിധാനത്തെ പിന്തുണയ്ക്കുകയും തലവേദന സുഖപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഗ്രീൻ ടീയിൽ ചേർത്തും കുടിക്കാവുന്നതാണ്.
ഇഞ്ചി
ധാരാളം ആന്റിഓക്സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് തലവേദന കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ചായയിലിട്ടും, വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നതും നല്ലതാണ്.
ഗ്രാമ്പു
അടുക്കളയിൽ പാചകത്തിന് സ്ഥിരം ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പു. ഇത് തലവേദന കുറയ്ക്കാനും നല്ലതാണ്. ഇത് പുതിന ചായയിലിട്ടും കുടിക്കാം. പനിക്കും ഇഞ്ചി ചായ കുടിക്കുന്നത് നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
തലവേദന ഒഴിവാക്കാനുള്ള മുൻകരുതലുകൾ:-
ദിനംപ്രതി 2–3 ലിറ്റർ വെള്ളം.
സ്ക്രീൻ സമയം നിയന്ത്രിക്കുക.
ശരീരത്തെയും മനസ്സിനെയും ആരോഗ്യമാക്കാൻ പതിവായി വ്യായാമം ചെയ്യുന്നത് തലവേദന കുറയ്ക്കാൻ സഹായകരമാണ്.
വിറ്റാമിനുകളും ധാതുക്കളും സമമായ അളവിൽ അടങ്ങിയ പൗഷ്ടികഭക്ഷണം കഴിക്കുന്നത് ശരീരത്തെ ശക്തമാക്കുകയും തലവേദന വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
ദിവസവും ഒരേ സമയം ഉറങ്ങുകയും എഴുന്നേൽക്കുകയും ചെയ്യുന്നത് ഉറക്കം സ്ഥിരതയുള്ളതാക്കും; ഇതിലൂടെ തലവേദനയും കുറയും.
ഉച്ചത്തിലുള്ള ശബ്ദമോ അതിവെളിച്ചമോ പലർക്കും തലവേദനയ്ക്ക് കാരണമാകാം. ഇത്തരം ഇടങ്ങൾ ഒഴിവാക്കുന്നത് മികച്ചതാണ്.
ധ്യാനം, ശ്വാസക്രീഡ, ചെറുതായെങ്കിലും വിശ്രമം ഇവയിലൂടെ ദിനസമ്മർദ്ദം കുറയ്ക്കാം.
ദൃഷ്ടി പ്രശ്നങ്ങൾ തലവേദനയ്ക്ക് കാരണമാകാം. വർഷത്തിൽ ഒരിക്കൽ ഉറപ്പായും കണ്ണിന്റെ പരിശോധന നടത്തുന്നത് സഹായകരമാണ്.
Related posts:
















