കാസർകോടിൽ ലിവിങ് ടുഗെതർ ആയി ജീവിച്ചിരുന്നവർ തെറ്റിപ്പിരിഞ്ഞതിനു പിന്നാലെ യുവതിയെ വീട്ടിൽ കയറി യുവാവ് പീഡിപ്പിച്ചെന്ന് പരാതി. മേൽപ്പറമ്പ് പൊലീസ് ആണ് 37കാരിയുടെ പരാതിയിൽ ചിത്താരി സ്വദേശി സജീറിനെതിരെ കേസെടുത്തത്.
വീട്ടുകാരുമായി പിണങ്ങി യുവതി കുറച്ചു കാലം മുമ്പ് എറണാകുളത്തേക്കു എത്തുന്നത്. ഇവിടെ വച്ചാണ് സജീറുമായി പരിചയപ്പെടുന്നതും അടുപ്പത്തിലാകുകയും ചെയ്തത്. പിന്നീട് ഇരുവരും ഒരുമിച്ച് താമസം ആരംഭിക്കുകയും ചെയ്തു. കുറച്ചു നാളുകൾ കഴിഞു സജീറുമായി തെറ്റുകയും യുവതി തിരിച്ച് കാസർകോട്ടേയ്ക്കു വരികയുമായിരുന്നു.
സ്വന്തം വീട്ടിലേക്ക് പോകാതെ കളനാട്ടെ ക്വാർട്ടേഴ്സിലായിരുന്നു യുവതി താമസിച്ചിരുന്നത്. ഇവിടെയെത്തിയാണ് സജീർ തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതി. അനുവാദം ഇല്ലാതെ വീട്ടിലേക്ക് വരുകയും തന്നെ പീഡിപ്പിക്കുകയുമായിരുന്നുവെന്നുമാണ് പരാതിയിൽ പറയുന്നത്. പോലീസ് അന്വേഷണം നടത്തിവരുകയാണ്.
















