പനാജി: 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI) സമാപന ചടങ്ങിൽ സിനിമാ ലോകത്ത് 50 വർഷം പൂർത്തിയാക്കിയ സൂപ്പർസ്റ്റാർ രജനീകാന്തിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു. പുരസ്കാരം സംവിധായകർക്കും എഴുത്തുകാർക്കും നിർമാതാക്കൾക്കും തമിഴ് മക്കൾക്കും സമർപ്പിക്കുന്നുവെന്ന് നടൻ പറഞ്ഞു.
THE INSPIRATION OF INDIAN CINEMA 🤘
HUMANITY! LEGENDARY!! OUR PRIDE !!!#50YearsOfRAJINISM #Rajinikanth #Superstar #Thalaivar #Jailer2 #IFFI2025 #IFFIGoa
VC: @DDNational & @RanaAshish25 pic.twitter.com/kgaMMZ1pe0— Rajini✰Followers (@RajiniFollowers) November 28, 2025
“സിനിമയിൽ അഭിനയിച്ച ഈ 50 വർഷവും എനിക്ക് പത്തോ പതിനഞ്ചോ വർഷം പോലെയാണ് തോന്നിയത്. കാരണം എനിക്ക് സിനിമയും അഭിനയവും അത്രക്ക് ഇഷ്ടമാണ്. അടുത്ത 100 ജന്മത്തിലും ഒരു നടനായി, രജനികാന്ത് ആയി തന്നെ ജനിക്കാനാണ് എനിക്ക് ആഗ്രഹം. ഈ പുരസ്‌കാരം സംവിധായകർക്കും നിർമാതാക്കൾക്കും എഴുത്തുകാർക്കും പിന്നെ എന്നെ ഞാനാക്കിയ തമിഴ് മക്കൾക്കും സമർപ്പിക്കുന്നു.” രജനീകാന്തിന്റെ വാക്കുകൾ.
രജനീകാന്തിന് എഴുന്നേറ്റുനിന്നുള്ള കരഘോഷമാണ് ചടങ്ങിൽ ലഭിച്ചത്. അദ്ദേഹം കൈകൾ കൂപ്പി സദസ്സിനെ അഭിവാദ്യം ചെയ്തു. ചലച്ചിത്രമേളയുടെ അവസാന ദിവസം നടന്ന ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ ഗോവയിലെത്തിയ രജനികാന്തിനെ ഹോട്ടൽ ജീവനക്കാരും ആരാധകരും ചേർന്ന് സ്വീകരിച്ചു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ അദ്ദേഹം വേദിയിലേക്ക് പ്രവേശിക്കുന്നതും കൈകൂപ്പി ആരാധകരെ അഭിവാദ്യം ചെയ്യുന്നതുമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ.
നെൽസൺ ദിലീപ്കുമാർ സംവിധാനംചെയ്യുന്ന ജയിലർ 2 ആണ് രജനീകാന്തിന്റേതായി വരാനിരിക്കുന്ന ചിത്രം. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമിക്കുന്ന തലൈവർ 173-യും അദ്ദേഹത്തിന്റേതായി വരുന്നുണ്ട്.
















