നടിയെ പീഡിപ്പിച്ച കേസ് അന്തിമ വിധി പറയാന്‍ ഡിസംബര്‍ 8 എന്ന തീയതി കോടിതി പ്രഖ്യാപിച്ചിരിക്കുകയാണ്. അന്തിമ വിധി പറയാന്‍ ഇനിയുള്ളത് ഒമ്പത് ദിവസം മാത്രം. ശിക്ഷ എന്തു തന്നെ ആയാലും പ്രതികള്‍ അത് ഏറ്റു വാങ്ങേണ്ടിയും വരും. എന്നാല്‍, വിധി പറയുന്ന ദിവസം വരെയും സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളും നടന്‍ ദിലീപിനെ പുകഴ്ത്തിയും ഇകഴ്ത്തിയും പറഞ്ഞുകൊണ്ടേയിരിക്കും. നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ദിലിപിന് അനുകൂലമായും പ്രതികൂലമായും വരുന്നത്. എന്നാല്‍, ഇതില്‍ നിന്നൊക്കെ വ്യത്സ്തമായൊരു പോസാറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കാരണം, ദിലീപിന് സ്വഭാവിക നീതി വേണമെന്നു പറഞ്ഞവര്‍ക്ക പിന്നെ ഒരു വിഷയത്തിലും അഭിപ്രായം പറയാന്‍ പാടില്ലെന്ന ഫത്വ നിലവിലുണ്ടെന്നാണ് അഡ്വക്കേറ്റും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ശ്രീജിത്ത് പെരുമനയുടെ അഭിപ്രായം.
ദിലീപിനു വേണ്ടി പറയുന്നവരെയെല്ലാം ഹൂ കെയേഴ്‌സ് എന്നു ചോദിച്ച് നില്‍ക്കുന്നവരെയും ഗോവിന്ദ ചാമിയെപ്പോലെയുമൊക്കെ കാണുമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, കോടതികളില്‍ വാദിക്കു വേണ്ടിയും പ്രതിക്കു വേണ്ടിയുമൊക്കെ വക്കാലത്തെടുത്ത് വാദിക്കുന്ന വക്കീലന്‍മാരെല്ലാം ആഭാസന്‍മാരല്ലേ എന്നും ശ്രീജിത്ത് പെരുമന ചോദിക്കുന്നുണ്ട്. അവരൊന്നും മിണ്ടാന്‍ പാടില്ലല്ലോ. കുപ്രസിദ്ധ കുറ്റവാളി സാക്ഷാല്‍ വീരപ്പനു വേണ്ടിയും, കൂട്ട കൊലപാതങ്ങളിലും, പോക്‌സോ കേസുകളിലും പ്രതികള്‍ക്ക് വേണ്ടി ഹാജരായിട്ടുള്ള ആളുകളാണ് ഇന്ന് സുപ്രീകോടതിയില്‍ വരെ ന്യായാധിപരായും അഭിഭാഷകരായും ഇരിക്കുന്നത്. അത് ഏത് ധാര്‍മ്മികതയുടെ പേരിലാണ്. അവരോട് സംസാരിക്കാന്‍ മുട്ടിടിക്കും. അപ്പോള്‍ മനസ്സിലാക്കുക ഒരു അഭിഭാഷകന്റെ നിലപാട്.
നിലപാട് പറയുന്നത് കൊണ്ട് സീനിയര്‍ ഡസിഗ്‌നേഷനും, ജഡ്ജി സ്ഥാനവും, സര്‍ക്കാര്‍ വക്കീല്‍ സ്ഥാനവും ഒക്കെ നഷ്ടപ്പെടുന്നവരുണ്ട് ചുറ്റും. കണ്ണടക്കുന്നത് കൊണ്ട് കിട്ടുന്നവരും, നിലപാടുകൊണ്ട് ഒഴിവാക്കപ്പെടുന്നവരും. റേപ്പ് കൊട്ടേഷന്‍ ലോകത്ത് എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് അക യോട് ചോദിച്ചപ്പോഴും മറുപടി ഇല്ല. എന്നാല്‍ ഇന്ത്യ രാജ്യത്ത് നടന്ന ആദ്യത്തെ കേസാണ് ‘ കൊച്ചിയില്‍ നടിയെ ആക്രമിച്ച’ കേസിലെ റേപ്പ് കൊട്ടേഷന്‍ ?. ഞാന്‍ ഒരു സിനിമ ആരാധകനോ, ദിലീപ് ആരാധകനോ അല്ല. എന്നാല്‍ പ്രാഥമിക തെളിവുകള്‍ പോലുമില്ലാതെ ടവര്‍ ലൊക്കേഷന്റെയും, സിം കാര്‍ഡിന്റെയും പേരില്‍ അദ്ദേഹത്തെ അനുബന്ധ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി നടന്ന ആഘോഷങ്ങള്‍ സമാനതകള്‍ ഇല്ലാത്തതായിരുന്നു എന്നത് ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ എന്നെ ആ കേസിലേക്ക് കൊണ്ടുവരികയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
ആ കേസില്‍ മാധ്യമ വിചാരണ പാടില്ല എന്ന ആദ്യത്തെ ഉത്തരവ് മേടിക്കുകയും ചെയ്തു എന്നതാണ് ഞാന്‍ ചെയ്തത്. അത് ഈ ഡിസംബര്‍ 8 വരെ എന്റെ നിലപാടാണ്. സാമൂഹിക മാധ്യമങ്ങളില്‍ കയറി’അല്‍ഹംദുലില്ലാഹ് ‘എന്ന് വിളിക്കുന്നവരില്‍ മാത്രം അത് മനസിലാകാതെ പോകുന്നത് (അല്ലാത്തവര്‍ ക്ഷമിക്കുക) എന്താണ് എന്ന് കൃത്യമായി എനിക്കൊപ്പം പൊതു ജനത്തിനും മനസ്സിലാകുന്നുണ്ട് എന്നും അദ്ദേഹം പറയുന്നു.
- ശ്രീജിത്ത് പെരുമനയുടെ പോസ്റ്റ് ഇങ്ങനെ
നടി കേസില്‍ ‘ദിലീപിന്’ സ്വാഭാവിക നീതി വേണമെന്ന് പറഞ്ഞവര്‍ക്ക് പിന്നെ ഒരിക്കലും ഒരു പീഡന കേസിലും ഇടപെടാന്‍ പാടില്ല ; അഭിപ്രായ സ്വാതന്ത്ര്യമില്ല എന്ന ഫത്വ ഒക്കെ നാട്ടിലുണ്ടോ ?
ഉണ്ടെന്നാണ് എനിക്ക് മനസ്സിലാകുന്നത്. ദിലീപിന് വേണ്ടി അയാളുടെ അടിസ്ഥാന മനുഷ്യാവകാശത്തിന് വേണ്ടി ഇടപെട്ടാല്‍ പിന്നെ നിങ്ങള്‍ ‘Who Cares ‘ എന്ന് ചോദിച്ച് നില്‍ക്കുന്നവരെയും, ഗോവിന്ദ ചാമിയുടെയും ടീമാണ് അല്ലേ ?
അങ്ങനെയെങ്കില്‍ നമ്മുടെ കോടതികളില്‍ ഹാജരാകുന്ന വക്കീലന്മാര്‍ എല്ലാം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആഭാസന്മാര്‍ ആണ്. അവര്‍ മിണ്ടരുത്.
അത്തരം വക്കീലന്മാര്‍ ഇന്ന് സുപ്രീംകോടതിയിലും രാജ്യത്തെ വിവിധ ഹൈക്കോടതകളിലും ന്യായാധിപരാണ്. അപ്പോള്‍ അവരൊക്ക മാന്യന്മാര്‍ അല്ലേ?
കുപ്രസിദ്ധ കുറ്റവാളി സാക്ഷാല്‍ വീരപ്പനു വേണ്ടിയും, കൂട്ട കൊലപാതങ്ങളിലും, പോക്‌സോ കേസുകളിലും പ്രതികള്‍ക്ക് വേണ്ടി ഹാജരായിട്ടുള്ള ആളുകളാണ് ഇന്ന് സുപ്രീകോടതിയില്‍ വരെ ന്യായാധിപരായും അഭിഭാഷകരായും ഇരിക്കുന്നത്. അതേത് ധര്‍മ്മികതയുടെ പേരിലാണ്. മുട്ടിടിക്കും നിങ്ങള്‍ക്ക് സംസാരിക്കാന്‍. തൂക്കി എടുത്ത് അകത്തിടും.അപ്പൊള്‍, മനസിലാക്കുക ഒരു അഭിഭാഷകന്റെ നിലപാട്. നിലപാട് പറയുന്നത് കൊണ്ട് സീനിയര്‍ ഡസിഗ്‌നേഷനും, ജഡ്ജി സ്ഥാനവും, സര്‍ക്കാര്‍ വക്കീല്‍ സ്ഥാനവും ഒക്കെ നഷ്ടപ്പെടുന്നവരുണ്ട് ചുറ്റും. കണ്ണടക്കുന്നത് കൊണ്ട് കിട്ടുന്നവരും, നിലപാടുകൊണ്ട് ഒഴിവാക്കപ്പെടുന്നവരും.
റേപ്പ് കൊട്ടേഷന്‍ ലോകത്ത് എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് AI യോട് ചോദിച്ചപ്പോഴും മറുപടി ഇല്ല. എന്നാല്‍ ഇന്ത്യ രാജ്യത്ത് നടന്ന ആദ്യത്തെ കേസാണ് ‘ കൊച്ചിയില്‍ നടിയെ ആക്രമിച്ച’ കേസിലെ റേപ്പ് കൊട്ടേഷന്‍ ?
2017 ല്‍ സംഭവം നടക്കുമ്പോഴും അതിന് മുന്‍പോ പിന്‍പോ ഞാന്‍ ഒരു സിനിമ ആരാധകനോ, ദിലീപ് ആരാധകനോ അല്ല. എന്നാല്‍ പ്രാഥമിക തെളിവുകള്‍ പോലുമില്ലാതെ ടവര്‍ ലൊക്കേഷന്റെയും, സിം കാര്‍ഡിന്റെയും പേരില്‍ അദ്ദേഹത്തെ അനുബന്ധ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി നടന്ന ആഘോഷങ്ങള്‍ സമാനതകള്‍ ഇല്ലാത്തതായിരുന്നു എന്നത് ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ എന്നെ ആ കേസിലേക്ക് കൊണ്ടുവരികയും. ആ കേസില്‍ മാധ്യമ വിചാരണ പാടില്ല എന്ന ആദ്യത്തെ ഉത്തരവ് മേടിക്കുകയും ചെയ്തു എന്നതാണ് ഞാന്‍ ചെയ്തത്.
അത് ഈ ഡിസംബര്‍ 8 വരെ എന്റെ നിലപാടാണ്. അതിന്റെ പേരില്‍ മറ്റൊരു ആരോപണത്തെ കുറിച്ചും പറയാന്‍ പാടില്ല എന്നൊക്കെ തിട്ടൂരം ഇറക്കുന്നന്മവര്‍ തത്കാലം നാരങ്ങ വെള്ള വിതരണം തുടരണം അങ്ങനെയെങ്കിലും ആസനം ശാന്തമാകട്ടെ.
പെരുമനക്ക് ദിലീപ് കേസ് എന്നുമില്ല, മാങ്കൂട്ടം കേസ് എന്നുമില്ല. നിലപാട് എന്നൊന്നുന്നുണ്ട്. അന്നും ഇന്നും.
സാമൂഹിക മാധ്യമങ്ങളില്‍ കയറി’അല്‍ഹംദുലില്ലാഹ് ‘എന്ന് വിളിക്കുന്നവരില്‍ മാത്രം അത് മനസിലാകാതെ പോകുന്നത് (അല്ലാത്തവര്‍ ക്ഷമിക്കുക) എന്താണ് എന്ന് കൃത്യമായി എനിക്കൊപ്പം പൊതു ജനത്തിനും മനസ്സിലാകുന്നുണ്ട്.
CONTENT HIGH LIGHTS; What is it that only those who say ‘Alhamdulillah’ fail to understand?: Sreejith Perumana’s controversial post on the actor Dileep issue
















