കേരളം ഇപ്പോള്‍ ചൂടോടെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് രാഹുല്‍ മാങ്കൂട്ടത്തിലും അയാള്‍ ഗര്‍ഭിണിയാക്കുകയും പിന്നീട് ഗര്‍ഭച്ഛദ്രത്തിന് പ്രേരിപ്പിച്ചതുമായ കേസ്. പരാതിക്കാരിക്ക് നീതി ലഭിക്കണമെന്നു വാദിക്കുന്നവരും രാഹുല്‍ മാങ്കൂട്ടത്തില്‍ തെറ്റു ചെയ്തിട്ടില്ലെന്ന് വാദിക്കുന്നവരും തമ്മിലുള്ള വാക്ക് പോരാട്ടമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വാദിച്ചും തര്‍ക്കും തമ്മില്‍ പഴിപറഞ്ഞും സോഷ്യല്‍ മീഡിയ യുദ്ധം കൊഴുക്കുമ്പോള്‍ നിയമം നിയമത്തിന്റെ വഴിയേ സഞ്ചരിക്കുകയാണ്. അപ്പോഴും വ്യത്യസ്ത തലങ്ങളില്‍ നിന്ന് ഒരു വിഷയത്തെ നോക്കിക്കാണുമ്പോള്‍ ഉണ്ടാകുന്ന അഭിപ്രായങ്ങള്‍ പറയുന്നവരുണ്ട്. അവരാണ് വിഷയത്തിന്റെ യഥാര്‍ഥ മെറിറ്റ് മനസ്സിലാക്കുന്നവര്‍.
വാട്‌സാപ്പ് യൂണിവേഴ്‌സിറ്റികളില്‍ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയവരും പേപ്പര്‍ സബ്മിറ്റ് ചെയ്യാന്‍ സോഷ്യല്‍ മീഡിയകളില്‍ എഴുതുന്നുണ്ട് എന്ന് പറയാതെവയ്യ. പക്ഷെ, ചിലരുടെ എഴുത്തുകളെയും വീക്ഷണങ്ങളെയും വിലയിരുത്തി ഫോളോ ചെയ്യുന്നവര്‍ കുറവല്ല. അത്തരക്കാര്‍ വിഷയം പഠിച്ച് എവുതുന്നവരാണ്. വസ്തുതകളെ മനസ്സിലാക്കി, തെളിവകളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ പറയുന്നവരാണ്. അത്തരക്കാരെയാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്നി വിളിക്കുന്നത്. അഞ്ജു പാര്‍വ്വതി പ്രബീഷ് ഇത്തരത്തില്‍ ഒരു ഇന്‍ഫ്‌ളുവന്‍സറാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ അവര്‍ ഇട്ട പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
കേരളം ഇപ്പോള്‍ മൂന്നു ദിവസമായി ഒരു അവിഹിത ഗര്‍ഭത്തിന്റെ പിന്നാലെ നടക്കാന്‍ തുടഹ്ങിയിട്ടെന്നാണ് അവര്‍ പറയുന്നത്. ഇതൊക്കെ ഞരമ്പു രോഗം തീര്‍ക്കാന്‍ വേണ്ടിയായിരുന്നെന്നും, രോഗശാന്തി കിട്ടിയപ്പോള്‍ അതിനു പിന്നാലെയുണ്ടായ പ്രത്യാഘാതങ്ങളും മാത്രമാണ് ഇപ്പോഴത്തെ വിവാദങ്ങളെന്നും അഞ്ജു പാര്‍വ്വതി പ്രബീഷ് പറയുന്നു. നാല്പത്തിയൊന്ന് ദിവസം തുടര്‍ച്ചയായി മുറിക്കുള്ളില്‍ പൂട്ടിയിട്ട് പീഡിപ്പിക്കപ്പെട്ട സൂര്യനെല്ലി, വിതുര പെണ്‍കുട്ടികളെ ഇരയെന്ന് വിളിക്കുന്നതു പോലെയല്ല ഇതൊന്നും. ഡല്‍ഹിയിലെ നിര്‍ഭയ നേരിട്ടത് പോലൊരു ദുരിത പര്‍വ്വം അല്ല ഇതൊക്കെയും. അതിജീവിത എന്ന വാക്ക് ചതിയില്‍ കുരുങ്ങി ഏറ്റവും ദയനീയമായി മുറിവേറ്റ് പിടയുന്നവര്‍ക്ക് വേണ്ടി ഉള്ളതാണ്. അതിനെ ഇങ്ങനെ വേണ്ടതിനും വേണ്ടാത്തതിനും എടുത്ത് വീശാന്‍ ഉള്ളത് അല്ല. ട്രാപ്പിലായി പോവുന്നത് പോലെയല്ല ആരാധന മൂത്ത്, പ്രണയം മൂത്ത് അങ്ങോട്ട് പരിചയപ്പെടാന്‍ പോയിട്ട് വെട്ടില്‍ ആവുന്നത് എന്നും അഞ്ജു പാര്‍വ്വതി പ്രബീഷ് പറയുന്നു.
- അഞ്ജു പാര്‍വ്വതി പ്രബീഷിന്റെ പോസ്റ്റ്
ഒരു ഗര്‍ഭത്തിന്റെ, അവിഹിതത്തിന്റെ പിറകെ കേരളം ഒന്നടങ്കം നടക്കാന്‍ തുടങ്ങിയിട്ട് ഇത് മൂന്നാം ദിവസം. ഈ വിഷയത്തില്‍ അയാള്‍ക്ക് ഒപ്പവും ഇല്ല, അവള്‍ക്ക് ഒപ്പവും ഇല്ല. എന്റെ കാഴ്ച്ചപ്പാടില്‍ രണ്ടിനും ഉണ്ടായ ഞരമ്പ് രോഗം, അതിന്റെ രോഗശാന്തി തേടിയുള്ള യാത്ര, അതിന്റെ പ്രത്യാഘാതം അതാണ് ഇപ്പോള്‍ ഒരു സമൂഹം മൊത്തം ചര്‍ച്ച ചെയ്യുന്നതില്‍ എത്തിയത്. ശബരിമല വിഷയം ഇപ്പോള്‍ അനിക് സ്‌പ്രേ പോലെയായി. അതാണല്ലോ പലര്‍ക്കും വേണ്ടിയിരുന്നതും. ഈ വിഷയത്തില്‍ ഇരയും ഇല്ല വേട്ടക്കാരനും ഇല്ല. അത് കൊണ്ട് ഇവിടെ രാഷ്ട്രീയം നോക്കി ഇവര്‍ രണ്ട് പേരില്‍ ആരെ അനുകൂലിക്കാന്‍ നിന്നാലും അതിന് മുതിര്‍ന്നവര്‍ നാറും. അത്രേയുള്ളൂ.
ഒരു ജനപ്രതിനിധി ചെയ്യേണ്ട കാര്യം ഒന്നും അല്ല അയാളുടെ ഇത്രയും നാളിലെ രാഷ്ട്രീയ ഗ്രാഫില്‍ ചെയ്ത് കൂട്ടിയ കോഴിത്തരം. അതിനെ അപ്പുറത്ത് ഫാം നടത്തി ശീലിച്ച പൂങ്കോഴി ചാത്തന്മാരെ വച്ച് ബാലന്‍സ് ചെയ്തത് കൊണ്ട് അയാള്‍ ചെയ്ത തെറ്റ് തെറ്റ് അല്ലാതെ ആവുന്നില്ല. പിന്നെ ഇപ്പുറത്ത് ഉള്ള മാധ്യമപ്രവര്‍ത്തകയായ സ്ത്രീ അബല, തബല, ചപല എന്നൊക്കെ ചാര്‍ത്തി പച്ച വെള്ളം ചവച്ച് കുടിക്കുന്ന തരം നിഷ്‌കു സുശീല ആക്കുന്ന നരേറ്റീവുകളോട് അങ്ങേയറ്റം പുച്ഛം. ഈ വിഷയങ്ങളില്‍ അന്നും ഇന്നും എന്റെ നിലപാട് ഒന്ന് മാത്രം. ഇത് പല വട്ടം പറഞ്ഞതും എഴുതിയതുമാണ്. വിജയ് ബാബു മുതല്‍ വേടന്‍ തുടങ്ങി രാഹുല്‍ വരെ എത്തി നില്ക്കുന്ന ദാറ്റ് സെയിം കളിയില്‍ എന്നും എഴുതിയതും പറഞ്ഞതും ഒരേ നിലപാട്. അത് ഒരിക്കല്‍ കൂടി കുറിക്കുന്നു.
വിവാഹം ചെയ്യണമെങ്കില്‍, അല്ലെങ്കില്‍ എനിക്ക് നിന്നോട് ഉള്ള പ്രേമം സത്യം ആണെന്ന് തെളിയിക്കണമെങ്കില്‍ കൂടെ കിടക്കണം, എന്റെ കുഞ്ഞിനെ വയറ്റില്‍ ചുമക്കണം എന്ന് പറയുന്നവന്റെ ചെവിക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചിട്ട് എനിക്ക് നിന്റെ പ്രേമവും വേണ്ട കോപ്പും വേണ്ടെടാ പുല്ലേ എന്ന് പറഞ്ഞിട്ട് ഇറങ്ങി പോരാവുന്നതേയുള്ളൂ ഏതൊരു പെണ്ണിനും. പല വട്ടം കൂടെ കിടന്ന് കൊടുത്തിട്ട് കിട്ടുന്ന അവന്റെ ആ പ്രേമം വേണ്ടാ എന്ന് വയ്ക്കുവാന്‍ കഴിയുന്നില്ലായെങ്കില്‍ പിന്നീട് ഇതേ പോലെ വലിയ വായില്‍ കരയാനും എന്നെയവന്‍ പറ്റിച്ചേ, പീഡിപ്പിച്ചേ എന്നൊന്നും പറയാന്‍ നില്ക്കരുത്. അഥവാ അങ്ങനെ നിന്നാല്‍ പൊതു സമൂഹം ഇട്ട് അലക്കുന്നത് താങ്ങാനുള്ള ത്രാണി കൂടി വേണം.
ബലാത്സംഗം എന്ന വാക്ക്, അതിന്റെ ആഴവും പരപ്പും അര്‍ത്ഥവ്യാപ്തിയും ഒക്കെ ഏറ്റവും ഭീകരമായ ഒരു അനുഭവവും അവസ്ഥയുമാണ്. അങ്ങനെയുള്ള ഒരു വാക്കിനെ എടുത്തിട്ട് വെറുതെ സ്വാര്‍ത്ഥ ലാഭത്തിന് ഉപയോഗിക്കുന്ന ഒന്നിനോടും ആരോടും ഇല്ല ഐക്യം. Consensual എന്ന വാക്കും റേപ്പ് എന്ന വാക്കും തമ്മില്‍ ആനയും ആട്ടിന്‍ കുട്ടിയും പോലുള്ള വ്യത്യാസമാണ്. പ്രണയം തലയ്ക്ക് പിടിച്ച്, അതിന്റെ പേരില്‍ ഒരുപാട് കാലം പരസ്പര സമ്മതത്തോടെ ബന്ധപ്പെട്ടിട്ട് ഒടുക്കം ഇട്ടിട്ട് പോവുമ്പോള്‍, അല്ലെങ്കില്‍ തനിക്ക് ഉണ്ടായിരുന്നത് പ്രണയവും അപ്പുറത്ത് ഉണ്ടായിരുന്നത് വെറും കാമവും ആണെന്ന് അറിയുമ്പോള്‍ ട്രോമ ഉണ്ടാവും. അത് ഇല്ലെന്ന് പറയുന്നില്ല. പക്ഷേ consensual അല്ല റേപ്പ്. അത് ആദ്യം തിരിച്ചറിയുക.
നാല്പത്തിയൊന്ന് ദിവസം തുടര്‍ച്ചയായി മുറിക്കുള്ളില്‍ പൂട്ടിയിട്ട് പീഡിപ്പിക്കപ്പെട്ട സൂര്യനെല്ലി, വിതുര പെണ്‍കുട്ടികളെ ഇരയെന്ന് വിളിക്കുന്നതു പോലെയല്ല ഇതൊന്നും. ഡല്‍ഹിയിലെ നിര്‍ഭയ നേരിട്ടത് പോലൊരു ദുരിത പര്‍വ്വം അല്ല ഇതൊക്കെയും. അതിജീവിത എന്ന വാക്ക് ചതിയില്‍ കുരുങ്ങി ഏറ്റവും ദയനീയമായി മുറിവേറ്റ് പിടയുന്നവര്‍ക്ക് വേണ്ടി ഉള്ളതാണ്. അതിനെ ഇങ്ങനെ വേണ്ടതിനും വേണ്ടാത്തതിനും എടുത്ത് വീശാന്‍ ഉള്ളത് അല്ല. ട്രാപ്പിലായി പോവുന്നത് പോലെയല്ല ആരാധന മൂത്ത്, പ്രണയം മൂത്ത് അങ്ങോട്ട് പരിചയപ്പെടാന്‍ പോയിട്ട് വെട്ടില്‍ ആവുന്നത്. അതും ഉന്നത വിദ്യാഭ്യാസം, മീഡിയ പേഴ്‌സണ്‍ ഒക്കെ ആയിട്ട് ഉള്ള വ്യക്തി.
വേടന്റെ കാര്യത്തിലും അപ്പുറത്ത് ഉണ്ടായിരുന്നത് ഇതേ പോലുള്ള ഉന്നത വിദ്യാഭ്യാസം ഉള്ളവര്‍ ആയിരുന്നു. സെക്‌സ് എന്തെന്ന് അറിയാത്ത പ്രായത്തില്‍ മുതിര്‍ന്നവരാല്‍ ചൂഷണം ചെയ്യപ്പെട്ടതും പിന്നീടത് ജീവിതകാലം മുഴുവന്‍ ട്രോമയായി വേട്ടയാടിയതുമൊക്കെ തുറന്നു പറയുന്നത് മനസ്സിലാക്കാം. പ്രതീക്ഷിക്കാത്തവരില്‍ നിന്നും അപ്രതീക്ഷിതമായി ഉണ്ടാവുന്ന ശാരീരിക ആക്രമണമൊക്കെയാണ് പീഡനം. അതല്ലാതെ അറിഞ്ഞു കൊണ്ട് ആരാധന കൊണ്ടോ നമ്മുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയോ ഇനി പ്രണയം തലയ്ക്ക് പിടിച്ചിട്ടോ വിധേയ ആവാന്‍ റെഡിയായിട്ട്, പല തവണ സെക്‌സില്‍ ഏര്‍പ്പെടുന്നത് എങ്ങനെ പീഡനമാകും.? അത് ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്ന സിമ്പിള്‍ മുതലാക്കലാണ്.
എന്നിട്ട് പാലം വലിച്ച് പണി കൊടുക്കുന്നത് പീഡനമല്ല പകരം വീട്ടലാണ്. ഒരു തവണ അല്ല പല തവണ പീഡിപ്പിച്ചിട്ടും മിണ്ടാതിരുന്ന് കൊടുത്തിട്ട് , ഒടുക്കം ഒരു പീഡന ആരോപണം ആയി വരുന്നത് ലോക ഉഡായിപ്പാണെന്ന് ബോധമുള്ള മനുഷ്യര്‍ മനസ്സിലാക്കി കഴിഞ്ഞു. സ്വന്തം വീട്ടിലെ പ്രശ്‌നങ്ങള്‍, കല്യാണം കഴിച്ചവന്‍ ലോക പരാജയം ആണെന്ന് ഇപ്പുറത്ത് ഉള്ളവനോട് ഉള്ള പറച്ചില്‍, ദാമ്പത്യം ഉലഞ്ഞു നില്ക്കുമ്പോള്‍ ഉള്ള അക്കരപ്പച്ച തേടല്‍ അത് കൊണ്ട് എന്നും പ്രശ്‌നം പെണ്ണിന് മാത്രമേ ഇന്നേ വരെ ഉണ്ടായിട്ടുള്ളൂ. കാരണം ഇത്തരം കേസ് വരുമ്പോള്‍ ഇപ്പുറത്ത് ഉള്ള ഏതൊരുത്തനും ഒരേ ഒരു മൈന്‍ഡ് സെറ്റ് മാത്രമേ ഉള്ളൂ- കിട്ടിയവളെ പരമാവധി മുതലാക്കല്‍. അത് ഒരു വശം
എങ്കിലും ഒന്ന് പറയാതെ വയ്യ, മുന്നില്‍ കിട്ടുന്ന പെണ്ണിനെ പ്രണയത്തിന്റെയും വിവാഹത്തിന്റെയും പേരും പറഞ്ഞു മുതലെടുപ്പ് നടത്തിയാലേ സംതൃപ്തി ലഭിക്കൂ എന്ന തരം predator മൈന്‍ഡ് സെറ്റ് ഉള്ളവന്മാര്‍ എവിടെയും പ്രശ്‌നക്കാര്‍ തന്നെയാണ്. ഒരേ വ്യക്തിയെ കുറിച്ച് പല വട്ടം ചില തുറന്നു പറച്ചിലുകള്‍ പലത് ഉണ്ടായിട്ടും അത് ഒരു ഇഷ്യു ആക്കാതെ അയാളെ യൂത്ത് ഐക്കണ്‍ ആയി പ്രമോട്ട് ചെയ്യുന്നതിനോട് ഒട്ടുമില്ല താല്പര്യം. ഈ വിഷയത്തില്‍ ഒരു രാഷ്ട്രീയവും നോക്കേണ്ടതും ഇല്ല. ആരോപണം നേരിടുന്ന ഏതൊരു വ്യക്തിയും തങ്ങളുടെ ടീം ആണെങ്കില്‍ ഒരു കണ്ണ് അടച്ചു വച്ചിട്ട് ഫെമിനിസം തവിയിട്ട് ഇളക്കിക്കൊണ്ടേ ഇരിക്കുക എന്നത് ഇന്നേ വരെ ഇടത് പക്ഷം തുടര്‍ന്ന് പോരുന്ന നയം ആണെന്ന് ഇരിക്കെ അതെ ഫോര്‍മുല കോണ്‍ഗ്രസ്സ് പിന്തുടരാതെ ഇരിക്കുന്നതാണ് മാന്യത.
അയാളെ പോലുള്ള pervert, അത് ഏത് പാര്‍ട്ടിക്കും ബാധ്യത തന്നെയാണ്. കിട്ടിയ പദവിയുടെ അന്തസ്സ് സ്വന്തം കോഴിത്തരത്തിന് മുന്നില്‍ അടിയറവ് വയ്ക്കുന്ന ഏതൊരാളും ഇത് പോലെ ഒരിക്കല്‍ അടി തെറ്റി വീഴും. അതേ പോലെ മുമ്പ് സമാന സംഭവങ്ങളില്‍ വിമന്‍ കാര്‍ഡ് ഇട്ട് കളിച്ച വമ്പത്തികളെ വിമര്‍ശിക്കാന്‍ മുന്നില്‍ നിന്നവരും ഇപ്പോള്‍ പെണ്ണോ പെണ്ണിന്റെ ഭര്‍ത്താവോ തങ്ങളുടെ ടീം എന്ന് കണ്ട് അവരെ രൂപക്കൂട് പണിഞ്ഞു വിശുദ്ധരാക്കുന്ന രാഷ്ട്രീയ പോഴത്തരവും ഇവിടെ സജീവം. കഷ്ടം ??
ഇത്തരം വിഷയങ്ങളില്‍ എന്നും എന്റെ നിലപാട് ഇത് തന്നെയാണ്. ഇതിന്റെ പേരില്‍ കിട്ടുന്ന സ്ത്രീ വിരുദ്ധ എന്ന ചാപ്പ അടി ഹൃദയം കൊണ്ട് സ്വീകരിക്കുന്നു. ഇത്രയും ദുഷ്ടയായ സ്ത്രീ വിരുദ്ധയില്‍ നിന്ന് മാറി നടക്കേണ്ടവര്‍ക്ക് ഇപ്പോള്‍ മുതല്‍ നടന്ന് തുടങ്ങാം. ഒരു പരാതിയും ഇല്ല.
CONTENT HIGH LIGHTS; It’s not like calling Suryanelli and Vitura girls victims who were tortured for 41 days: This is a neurological disease, a journey in search of healing, and its consequences; Anju Parvati Prabish
















