കോട്ടയം: കോട്ടയം–കുമരകം റോഡിലെ കോണത്താറ്റ് (കാരിക്കത്തറ) പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ടാറിംഗ് ജോലികളുടെ ഭാഗമായി നവംബർ 29, 30 തീയതികളിൽ ഏർപ്പെടുത്തിയിരുന്ന ഗതാഗത നിരോധനം പിൻവലിച്ചു.
മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ടാറിംഗ് ജോലികൾ തൽക്കാലം മാറ്റിവച്ചതായാണ് കരാറുകാരൻ അലക്സ് പെരുമാലിൽ അറിയിച്ചത്.
ഇതിനാൽ, മുമ്പുള്ള നിയന്ത്രണം ഒഴിവാക്കി വാഹനങ്ങൾക്ക് ഇപ്പോൾ സാധാരണ രീതിയിൽ പാലം വഴി ഗതാഗതം നടത്താം.
















