ദേവനാംപാളയം വയലിൽ വിജ്ഞാനവിത്തുകൾ വിതച്ച് അമൃത വിദ്യാർത്ഥികൾ
അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ അവസാന വർഷ വിദ്യാർത്ഥികൾ, അവരുടെ RAWE (ഗ്രാമീണ കാർഷിക പ്രവൃത്തി പരിചയം) പരിപാടിയുടെ ഭാഗമായി, ദേവനാംപാളയം ഗ്രാമത്തിൽ കർഷക സമൂഹത്തെ സഹായിക്കുന്നതിനായി വിവിധ പ്രകടനങ്ങൾ കാഴ്ചവെച്ചു. തേനീച്ചവളർത്തൽ, ജൈവ ലായനി തുടങ്ങിയവയായിരുന്നു പ്രദർശനങ്ങളിൽ ഉൾപ്പെട്ടിരുന്നത്..നിരവധി കർഷകർ പങ്കെടുത്തു.
നാളികേര കർഷകർക്ക് ഈ പ്രദർശനം വളരെയധികം പ്രയോജനം ചെയുകയും കർഷകർ ചോദിച്ച സംശയങ്ങൾക്ക് വിദ്യാർത്ഥികൾ വിശദീകരണം നൽകുകയും ചെയ്‌തു. കോളേജ് ഡീൻ ഡോ. സുധീഷ് മണാലിന്റെയും, ഫാക്കൽറ്റി ഉപദേഷ്ടാക്കളായ ഡോ. പ്രിയ ആർ, ഡോ. അരവിന്ദ് ജെ, ഡോ. ജിദു വൈഷ്ണവി എസ്, ഡോ. പ്രാൺ എം, എന്നിവരുടെ നേതൃത്വത്തിലാണ് ഈ പ്രകടനം കാഴ്ചവെച്ചത്. അഭിൻ രാജ് പി വി, അഞ്ജന എസ് , അശ്വദീപ്തി എസ് , ജ്യോതിക എ ജി , കൃതി ആർ കെ , നന്ദന എം, സിദ്ധാർത്ഥ് സി,ശ്രീപാർവ്വതി ആർ, വസന്ത് എസ്, യാഷിക വി എന്നിവരാണ് ഈ പ്രകടനത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ.
STORY HIGHLIGHT: amrutha-students-sow-seeds-of-knowledge-in-the-devanampalayam-field
















