മമ്മൂട്ടിയെക്കുറിച്ച് മനസുതുറന്ന് നടൻ വിനായകൻ. മമ്മൂട്ടിയെ നായകനാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയായ കളങ്കാവൽ പ്രമോഷനിടയിലാണ് താരത്തിന്റെ പ്രതികരണം. പലപ്പോഴും മമ്മൂട്ടിയുടെ അടുത്ത് പോയി ഇരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും ഭയങ്കര ഓറയാണ് മമ്മൂട്ടിക്കെന്നും അത് ബ്രേക്ക് ചെയ്യാൻ തനിക്ക് പറ്റിയില്ലെന്നും വിനായകൻ പറയുന്നു.
വാക്കുകളിങ്ങനെ….
ഞാൻ മമ്മൂക്കയുമായി നല്ല കണക്ടഡ് ആണ്. പക്ഷെ ഞങ്ങൾ തമ്മിൽ അങ്ങനെ സംസാരിക്കാറൊന്നുമില്ല. എനിക്ക് പുള്ളിയുടെ അടുത്ത് പോലും പോകാൻ പറ്റില്ല. കാരണം ഭയങ്കര ഓറയാണ് അദ്ദേഹത്തിന്. അത് എനിക്ക് ബ്രേക്ക് ചെയ്യാൻ പറ്റിയില്ല. ഞാൻ പലപ്പോഴും മമ്മൂക്കയുടെ അടുത്ത പോയിരിക്കാൻ ശ്രമിച്ചു പുള്ളി അപ്പോഴേക്കും നമ്മളെ പിടിച്ച് അടുത്ത് ഇരുത്തും. ഞാൻ അപ്പോൾ തന്നെ എണീറ്റ് ഓടിക്കളയും.
















