നാദാപുരം റോഡ്: കാരകാട്ട് എൽപി സ്കൂളിൽ പിടിഎയുടെ നേതൃത്വത്തിൽ “പുത്തൻ ലോകവും പുതുതലമുറയും” എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസും അനുമോദന സദസ്സും സംഘടിപ്പിച്ചു.
പിടിഎ പ്രസിഡണ്ട് ഹസീന കെയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ, കേരള പോലീസിലെ രംഗീഷ് കടവത്ത് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. സാങ്കേതികവിദ്യയുടെ മായാലോകത്തിൽ മൂല്യബോധം നഷ്ടപ്പെടുന്ന പുതുതലമുറയെ ശരിയായ ദിശയിൽ നയിക്കാനുള്ള സാമൂഹിക ഉത്തരവാദിത്വത്തെ കുറിച്ച് അദ്ദേഹം സരസവും ഉള്ളടക്കസമൃദ്ധവുമായ രീതിയിൽ വിശദീകരിച്ചു.
പ്രധാന അധ്യാപകൻ അഭിലാഷ് മാസ്റ്റർ പരിപാടിക്ക് സ്വാഗതം നിർവഹിച്ചു. തുടർന്ന് പി.ടി.എ വൈസ് പ്രസിഡണ്ട് നവ്യ സുനിൽ, ഷിബു മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. സജീഷ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി.
പ്രവർത്തനത്തിന്റെ ഭാഗമായി നാഷണൽ ലവൽ അബാക്കസ് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും, സബ്-ജില്ലാതല മേളകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെയും പ്രത്യേകം അനുമോദിച്ചു.
ജ്ഞാനവും മൂല്യങ്ങളുമൊന്നിക്കാൻ ലക്ഷ്യമിട്ട ഈ പരിപാടി സ്കൂളിലെ അധ്യാപകരുടെയും രക്ഷിതാക്കൾുടെയും സജീവ സഹകരണത്തോടെ ശ്രദ്ധേയമായി.
















