പനി വന്നാൽ ചൂടുള്ള കാപ്പി കുടിക്കാൻ തോന്നുക സ്വാഭാവികമാണ്. ഉന്മേഷം തോന്നാനാണ് മിക്കവരും പനിവരുമ്പോൾ കാപ്പി കുടിക്കുന്നത്. എന്നാൽ വിദഗ്ധർ പറയുന്നതനുസരിച്ച് പനിയും ജലദേഷവും ഉള്ളപ്പോൾ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതെല്ല.
കാപ്പിയിൽ അടങ്ങിയ കഫൈൻ ആണ് ഇതിനു കാരണം.
കഫൈൻ ഉണർന്നിരിക്കാൻ പ്രോത്സാഹിപ്പിക്കും. എന്നാൽ രോഗാവസ്ഥയിൽ വിശ്രമമം അത്യാവശ്യമാണ്. എത്ര ഉറക്കം കിട്ടുന്നുവോ അത്രയും നല്ലത്. കാപ്പിയോ കഫൈൻ അടങ്ങിയ മറ്റ് പാനീയങ്ങളോ കുടിക്കുമ്പോൾ ഇതിന് നേരെ വിപരീതമാണ് സംഭവിക്കുന്നത്. ഇത് ശരീരത്തെ വിശ്രമിക്കാനും ഉറങ്ങാനും സഹായിക്കില്ലെന്ന് മാത്രമല്ല നിർജ്ജലീകരണം ഉണ്ടാക്കുകയും ചെയ്യും.
കാപ്പി കുടിച്ച് കഴിഞ്ഞാൽ ഇടയ്‌ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നതിന്റെ കാരണമിതാണ്. എത്രയധികം കാപ്പി കുടിക്കുന്നുവോ അത്രയധികം നിർജലീകരണം ശരീരത്തിന് അനുഭവപ്പെടാം.
അസുഖ ബാധിതരായിരിക്കുമ്പോൾ ശരീരത്തിൽ ജലാംശം ഉണ്ടാകണം. ശരീരത്തിനു നല്ല വിശ്രമവും പോഷകസമ്പുഷ്ടമായതും എളുപ്പം ദഹിക്കുന്നതുമായ ആഹാരവുമാണ് ഈ സമയത്ത് ആവശ്യം. കാപ്പിക്ക് പകരം ചൂടു വെള്ളം, കഞ്ഞി വെള്ളം എന്നിവ കുടിക്കാം.
















