ചിറ്റൂർ: വേലന്താവളത്ത് നടത്തിയ വാഹന പരിശോധനയിൽ ആഢംബര വാഹനത്തിൽ കടത്താൻ ശ്രമിച്ച വൻ തോതിലുള്ള എം.ഡി.എം.എ പിടികൂടി. ജില്ല ലഹരി വിരുദ്ധ സ്ക്വാഡും കൊഴിഞ്ഞാമ്പാറ പോലീസും ചേർന്നുള്ള സംയുക്ത പരിശോധനയിലാണ് 181.870 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് വേലന്താവളത്ത് വച്ച് പരിശോധന നടന്നത്. തൃശൂർ സ്വദേശി ആസിഫ് (24) ആണ് പിടിയിലായത്.
തൃശൂർ ചെറുതുരുത്തി ദേശമംഗലം, പള്ളം കല്ലെകുണ്ടിൽ വീട്ടിലാണു പ്രതിയുടെ താമസം.
പിടികൂടിയ ലഹരി മരുന്നിന്റെ വിപണി വില ഏകദേശം 10 ലക്ഷം രൂപ വരുമെന്നാണ് നിരീക്ഷണം. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
സംഭവവുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ സ്‌ക്വാഡും പോലീസും കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















