ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തമിഴ്നാടിന്റെ തീരദേശ മേഖലകളിൽ ശക്തമായ മഴതുടരുന്നു. തമിഴ്നാട്ടിലെ ചെന്നൈ, തിരുവള്ളൂർ ജില്ലകളിലും ആന്ധ്രാപ്രദേശിലെ തിരുപ്പതി, നെല്ലൂർ ജില്ലകളിലും കേന്ദ്ര ജല കമ്മിഷൻ പ്രളയമുന്നറിയിപ്പ് നൽകി. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ നാല് ജില്ലകളിലെയും മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
മഴയ്ക്കൊപ്പം തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റും വീശുന്നുണ്ട്. 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയിൽ ഇതുവരെ സംസ്ഥാനത്ത് നാല് മരണം റിപ്പോർട്ട് ചെയ്തു. ഡിറ്റ് വാ ആഞ്ഞടിച്ച ശ്രീലങ്കയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. 334 പേർ മരിച്ചു. 370 പേരെ കാണാനില്ല. രാജ്യത്തെ 25 ജില്ലകളിലായുള്ള 11 ലക്ഷം പേരെയാണ് ഡിറ്റ് വാ ചുഴലിക്കാറ്റ് ബാധിച്ചത്.
Story Highlights : Central Water Commission issues flood warning for Tamil Nadu and Andhra
















