പത്തനംതിട്ടയിൽ 95 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 64 കാരൻ പെരുനാട് പൊലീസിന്റെ പിടിയിൽ. വടശ്ശേരിക്കര സ്വദേശിയായ ജോസ് എന്നു വിളിക്കുന്ന പത്രോസ് ജോൺ ആണ് അറസ്റ്റിലായത്.
വയോധിക വീട്ടിൽ തനിച്ചായിരുന്നു. ഇത് മനസിലാക്കിയ പ്രതി വീട്ടിലേക്ക് കടന്ന് ചെല്ലുകയും വയോധികയുടെ വായിൽ തുണി തിരുകിയ ശേഷം ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.
വായിൽ നിന്ന് തുണി വലിച്ചൂരിയ വയോധിക നിലവിളിച്ചു. നിലവിളി കേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേക്കും പ്രതി കടന്നു കളഞ്ഞിരുന്നു. തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി വയോധികയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പിന്നീട് തുടർനടപടികൾ സ്വീകരിച്ചു പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
















