ചേലക്കരയിൽ കെഎസ്ആർടിസി ബസ്സും സ്വകാര്യബസ്സും കൂട്ടിയിടിച്ച് അപകടം. തൃശ്ശൂർ- കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസും ഷൊർണൂർ ചേലക്കര റൂട്ടിൽ സർവീസ് നടത്തുന്ന മനമേൽ സ്വകാര്യ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇന്ന് രാവിലെ എട്ടിനായിരുന്നു അപകടമുണ്ടായത്. കെഎസ്ആർടിസി ബസ്സിലെ ഡ്രൈവറെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. രണ്ടു ബസ്സിലെയും ഡ്രൈവർമാർക്ക് സാരമായ പരിക്കുപറ്റിയിട്ടുണ്ട്.
ബസ്സിൽ ഉണ്ടായിരുന്ന നിരവധി യാത്രക്കാർക്കും പരിക്കുപറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ ചേലക്കര ഗവ. താലൂക്ക് ആശുപത്രി, മെഡിക്കൽ കോളേജ്, ചേലക്കര സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
















