ഡിറ്റ് വാ ചുഴലിക്കാറ്റിൻ്റെ പ്രഭാവം മൂലം തമിഴ്നാട്ടിൽ പലയിടത്തും മഴ തുടരുന്നു. വടക്കൻ തമിഴ്നാട്ടിലെ തീരദേശ മേഖലകളിലാണ് ഇപ്പോഴും മഴയുള്ളത്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ധർമപുരി, കൃഷ്ണഗിരി, തൂത്തുക്കുടി, തിരുനെൽവേലി, കന്യാകുമാരി, രാമനാഥപുരം എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ്.
ചെന്നൈയിലും തിരുവള്ളൂരിലുമുള്ള സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
















