അപൂർവ്വ രോഗത്തിന്റെ പേരിൽ വിശ്വസിച്ച് കൂടെ കൂട്ടിയവൻ വരെ ഉപേക്ഷിച്ച പെണ്ണ്.. കൈയ്യിൽ ഡ്രിപ് ബോട്ടിലുമായി ഡബ്ബിങ്ങിന് വന്ന അവളെ ഇന്നും വേദനയോടെ ഓർക്കുന്നുണ്ട്.

ഒരു കാലത്ത് സമാന്ത എന്ന പേര് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വന്നിരുന്നത് സന്തോഷം നിറഞ്ഞ ആ ചിരി മാത്രമായിരുന്നു. എന്നാൽ പെട്ടന്നൊരു ദിവസം ആ ചിരി മാഞ്ഞു. പ്രണയിച്ച് വിവാഹം കഴിച്ച ജീവിതം പാതിവഴിയിൽ തകർന്നു. പിന്നാലെ മയോസൈറ്റിസ് എന്ന അപൂർവ്വ രോഗം ശരീരത്തെ കാർന്നുതിന്നാൻ തുടങ്ങി. എഴുന്നേറ്റ് നിൽക്കാൻ പോലും ആവാത്ത അവസ്ഥയിലും, ആശുപത്രി കിടക്കയിൽ ഇരുന്ന് കൈയ്യിൽ ഡ്രിപ്പ് ഇട്ടുകൊണ്ട് ‘യശോദ’ എന്ന സിനിമയ്ക്ക് ഡബ്ബ് ചെയ്യുന്ന ആ ചിത്രം ആരും മറന്നുകാണില്ല. ഇതോടെ എല്ലാം അവസാനിച്ചുവെന്ന് അന്ന് എല്ലാരും വിധിയെഴുതി.

എന്നാൽ അവിടെ നിന്നാണ് യഥാർത്ഥ ‘ഫിനിക്സ് പക്ഷിയെ’ പോലെ അവൾ ഉയിർത്തെഴുന്നേറ്റത്! ഇപ്പോഴിതാ, ആ കണ്ണീരിനും വേദനയ്ക്കും ദൈവം നൽകിയ മറുപടിയാണ് കഴിഞ്ഞ ദിവസം കേട്ടത്. ‘ഫാമിലി മാൻ’ സീരീസിലൂടെയും ‘സിറ്റാഡലി’ലൂടെയും സമാന്തയെ കൈപിടിച്ചുയർത്തിയ സംവിധായകൻ രാജ് നിദിമോരു തന്നെ ഒടുവിൽ അവളുടെ ജീവിതത്തിലേക്കും കടന്നുവന്നിരിക്കുന്നു. ഡിസംബർ 1 ന് കോയമ്പത്തൂർ ഇഷ യോഗ സെന്ററിൽ വെച്ച് അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം. വെറും 30 പേർ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങ്.

ഗോസിപ്പുകൾ സത്യമാണെങ്കിൽ, ‘സിറ്റാഡൽ’ ഷൂട്ടിംഗ് സമയത്താണ് ഇവർക്കിടയിൽ പ്രണയം മൊട്ടിട്ടത്. സമാന്തയുടെ ഏറ്റവും മോശം സമയത്ത് താങ്ങായി നിന്നത് രാജാണത്രെ. വിവാഹസമ്മാനമായി ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ ഒരു ആഡംബര വീട് രാജ് സമാന്തയ്ക്ക് നൽകി എന്നും കേൾക്കുന്നുണ്ട്. എന്തായാലും ഒന്ന് പറയാം, ഇത് വെറുമൊരു വിവാഹമല്ല. വീണുപോയിടത്ത് നിന്ന്, തനിയെ പൊരുതി ജയിച്ച ഒരു പെണ്ണിന്റെ വിജയപ്രഖ്യാപനമാണ്. അർഹിക്കുന്ന സ്നേഹം വൈകിയാണെങ്കിലും അവളെ തേടിയെത്തിയിരിക്കുന്നു.
















