കൊലപാതകം മാത്രമല്ല, കൊല ചെയ്യപ്പട്ട മനുഷ്യരുടെ തലയറുത്തുമാറ്റി അതില്‍ നിന്നും തലച്ചോര്‍ പുറത്തെടുത്ത് കലത്തിലിട്ട് ഉപ്പും പുളിയും മുളകുമെല്ലാം ചേര്‍ത്ത് സൂപ്പാക്കി കുടിക്കും. ഇത് കേള്‍ക്കുമ്പോള്‍ തന്നെ ശരീരമാസകലം ഭയംകൊണ്ട് കുളിരു കോരും. ഇതു നടന്നത്, ഇന്ത്യയില്‍ ഉത്തര്‍പ്രദേശിലാണ്. അതും രണ്ടായിരാമാണ്ടില്‍. കൊലപാതകം, നരഭോജനം, ഭീകരത എന്നീ ക്രൂരതയുടെ എല്ലാ അതിരുകളും ലംഘിച്ചു കൊണ്ട് മനുഷ്യരെംയാകെ ഭയപ്പെടുത്തിയ ഒരു പരമ്പര കൊലയാളിയുടെ കഥയാണ് ഉത്തര്‍ പ്രദേശിചെ പ്രയാഗ് രാജിന്റെ ചരിത്രത്തില്‍ കിടക്കുന്നത്. ശിരച്ഛേദം നടത്തി മനുഷ്യ മസ്തിഷ്‌കങ്ങള്‍ ഒരു കലത്തില്‍ തിളപ്പിച്ചു സൂപ്പുണ്ടാക്കി കുടിച്ച സീരിയല്‍ കില്ലര്‍ രാജ കോല്‍ഹന്ദര്‍. ആളുകളെ കൊല്ലുക മാത്രമല്ല, അവരുടെ ശരീരങ്ങളെ മനുഷ്യത്വത്തെ ലജ്ജിപ്പിക്കുന്ന തരത്തില്‍ ക്രൂരമായി കൈകാര്യം ചെയ്ത ഒരു നരഭോജി കൂടിയായിരുന്നു.
രാം നിരഞ്ജന്‍, കോല്‍ഹന്ദര്‍ എന്നും അറിയപ്പെട്ടിരുന്നു. രാജ കോല്‍ഹന്ദര്‍ 14ല്‍ അധികം ആളുകളെ കൊന്ന് അവരുടെ ശിരസ് ഛേദിച്ച്, തലയോട്ടിയില്‍ നിന്ന് തലച്ചോറെടുത്തുണ്ടാക്കിയ സൂപ്പ് കുടിച്ചിട്ടുണ്ട്. അലഹബാദ്, അതായത് ഇന്നത്തെ പ്രയാഗ്രാജ് നഗരത്തില്‍ നിന്ന് നാല്‍പ്പത് കിലോമീറ്റര്‍ അകലെ, നൈനിയിലെ ഗംഗാനഗര്‍ കോളനിയില്‍, രാജ കോല്‍ഹന്ദറിന്റെ ഭീകരതയ്ക്ക് ഇപ്പോഴും സാക്ഷ്യം വഹിക്കുന്ന ഒരു വീടുണ്ട്. ഈ വീടിന്റെ 400 മീറ്ററിനുള്ളില്‍ ആരും മറ്റൊരു വീട് പണിയാന്‍ ശ്രമിച്ചിട്ടില്ല. കാരണം അത്രയ്ക്ക് ചുറ്റളവില്‍ നരഭോജിയായ രാജ കോല്‍ഹന്ദര്‍ ക്രൂരതകള്‍ ചെയ്തിരുന്ന ഒരു ഫാം ഹൗസ് ഉണ്ടായിരുന്നു.
ഇപ്പോള്‍ ഫാം ഹൗസ് തരിശായി കിടക്കുന്നു. അവസാനമായി പോലീസ് അവിടുത്തെ മണ്ണ് കുഴിച്ച് പരിശോധിച്ചപ്പോള്‍ അവര്‍ക്ക് അവിടെനിന്ന് മനുഷ്യരുടെ തലയോട്ടികള്‍ കിട്ടി. മനുഷ്യനെ കൊന്ന്, തലച്ചോറെടുത്ത് സൂപ്പുണ്ടാക്കി കുടിക്കുന്ന രാജ കോല്‍ഹന്ദര്‍ ആരായിരുന്നു?, ഒരു സാധാരണ മനുഷ്യന്‍ എങ്ങനെയാണ് നരഭോജിയായത്?. ഇതാണ് ഈ സംഭവം കേള്‍ക്കുന്നവരുടെയെല്ലാം സംശയം. 1962ല്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ ജനിച്ച കോല്‍ ഹന്ദര്‍ ഒരു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ ഒരു താല്‍ക്കാലിക തൊഴിലാളിയും ഡ്രൈവറുമായിരുന്നു. രാജ കോല്‍ഹന്ദര്‍ എന്നറിയപ്പെട്ട രാം നിരഞ്ജന്‍ കോള്‍ പ്രയാഗ്രാജിലെ യമുന നഗറിലെ താമസക്കാരനും. നൈനി ഓര്‍ഡനന്‍സ് ഡിപ്പോയിലെ ക്ലാസ് IV ജീവനക്കാരനുമായിരുന്നു അദ്ദേഹം.
എന്നാല്‍ അദ്ദേഹത്തിന്റെ ക്രിമിനല്‍ പ്രവണതകള്‍ അദ്ദേഹത്തെ സാധാരണ ജീവിതത്തിനപ്പുറത്തേക്ക് കൊണ്ടുപോയി. 1990കളില്‍, യമുനാ നദിക്ക് അക്കരെ നിന്ന് തന്റെ സ്വാധീനം ഉപയോഗിച്ച് ഭാര്യ ഫൂലന്‍ ദേവിയെ ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കാന്‍ അദ്ദേഹം ശ്രമിച്ചു. കോള്‍ സമൂഹം അദ്ദേഹത്തിന്റെ ശക്തിയില്‍ ആകൃഷ്ടരായി അദ്ദേഹത്തെ രാജ എന്ന് വിളിക്കാന്‍ തുടങ്ങി. അതിനാല്‍ അദ്ദേഹത്തിന്റെ പേര് രാജ കോല്‍ഹന്ദര്‍ എന്നായി. എന്നാല്‍ അദ്ദേഹത്തിന്റെ ആധിപത്യം രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങിനിന്നില്ല. 1998ല്‍ ധൂമന്‍ഗഞ്ചില്‍ നടന്ന ഒരു കൊലപാതക കേസില്‍ അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നുവന്നു. രാജ കോല്‍ഹന്ദറിന്റെ ക്രൂരതയെക്കുറിച്ചുള്ള കഥകള്‍ പതുക്കെ നാട്ടില്‍ പ്രചരിക്കാന്‍ തുടങ്ങിയ കാലഘട്ടമായിരുന്നു അത്.
പിന്നീട് 2000 ആയപ്പോള്‍ ഇതുപോലെ തന്നെ മറ്റൊരു കൊലപാതകത്തില്‍ അയാളുടെ പേര് വന്നു. രാജ കോല്‍ഹന്ദറിന്റെ ക്രൂരത പൊതുജന ശ്രദ്ധയിലേക്ക് കൊണ്ടുവന്നവരെ അടക്കം നിരവധി കൊലപാതകങ്ങള്‍ ചെയ്തു. തന്റെ സ്വാധീനം ഉപയോഗിച്ച് തനിക്കെതിരെ ശബ്ദിക്കുന്നവരെ വായടപ്പിച്ചു. റായ്ബറേലിയിലെ ഹര്‍ച്ചന്ദ്പൂര്‍ നിവാസിയായ മനോജ് കുമാര്‍ സിങ്ങും ഡ്രൈവര്‍ രവി ശ്രീവാസ്തവയും 2000 ജനുവരി 24ന് തങ്ങളുടെ ടാറ്റ സുമോയില്‍ ലഖ്നൗവില്‍ നിന്ന് റേവയിലേക്ക് പുറപ്പെട്ടു. വഴിയില്‍, ചാര്‍ബാഗ് റെയില്‍വേ സ്റ്റേഷന് സമീപം ഒരു സ്ത്രീയുള്‍പ്പെടെ ചില യാത്രക്കാരെ അവര്‍ കൂട്ടിക്കൊണ്ടുപോയി. ആ യാത്ര അഴസാനിക്കും മുമ്പ് മനോജും രവിയും അപ്രത്യക്ഷരായി.
മനോജിന്റെ പിതാവ് ശിവ്ഹര്‍ഷ് നാഗഹിന്ദോള പോലീസ് സ്റ്റേഷനില്‍ മാന്‍മിസ്സിംഗ് പരാതി നല്‍കി. ലഖ്നൗവില്‍ നിന്ന് റേവയിലേക്കുള്ള വഴിയില്‍ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഒരുതുമ്പും കിട്ടിയില്ല. ദിവസങ്ങള്‍ക്ക് ശേഷം, പ്രയാഗ്രാജിലെ ശങ്കര്‍ഗഢിലെ വനത്തില്‍ നിന്ന് അവരുടെ വികൃതവും നഗ്‌നവുമായ തല ഇല്ലാത്ത മൃതദേഹങ്ങള്‍ കണ്ടെടുത്തു. എന്നാല്‍, അവരുടെ വാഹനമായ ടാറ്റാസുമോ എവിടെയും കണ്ടെത്താനായില്ല. പക്ഷേ, പോലീസ് അന്വേഷണം ശക്തമായതോടെ മറ്റൊരു കൊലപാതക കേസില്‍ കൂടെ രാജ കോല്‍ഹന്ദറിന്റെ പേര് വീണ്ടും പുറത്തുവന്നു. പത്രപ്രവര്‍ത്തകന്‍ ധീരേന്ദ്ര സിങ്ങിന്റേത് ആയിരുന്നു അത്. ഈ പ്രാവശ്യം പോലീസ് അന്വേഷണം ശക്തമാക്കി.
പോലീസ് അദ്ദേഹത്തിന്റെ ഫാം ഹൗസ് റെയ്ഡ് ചെയ്തപ്പോള്‍ മനോജ് സിങ്ങിന്റെ കാറും മോഷ്ടിച്ച ടാറ്റ സുമോയും കണ്ടെടുത്തു. കാറില്‍ റായ് ബറേലിയില്‍ നിന്നുള്ള ഒരു തയ്യല്‍ക്കാരന്റെ പേരും കാറില്‍ ഫൂലന്‍ ദേവിയുടെ പേരും ഉണ്ടായിരുന്നു. പോലീസ് അവിടെ നിന്ന്, കാര്യങ്ങള്‍ പരസ്പരം ബന്ധിപ്പിക്കാന്‍ തുടങ്ങി, മനോജ് സിംഗ് കൊലപാതക കേസില്‍ രാജ കോല്‍ഹന്ദറിന്റെ പേര് സ്ഥിരീകരിച്ചു. അന്വേഷണത്തില്‍ രാജ കോല്‍ഹന്ദറും ഭാര്യ ഫൂലന്‍ ദേവിയും സഹോദരീ ഭര്‍ത്താവായ ബക്ഷ്രാജും ചേര്‍ന്ന് മനോജിന്റെ കാര്‍ 1500ന് ബുക്ക് ചെയ്തതായി കണ്ടെത്തി. ഫൂലന് അസുഖമുണ്ടെന്ന് അവര്‍ അവകാശപ്പെട്ടു. എന്നാല്‍ കാര്‍ പ്രയാഗ്രാജില്‍ എത്തിയ ഉടന്‍ മനോജിനെയും രവിയെയും കൊലപ്പെടുത്തി അവരുടെ മൃതദേഹങ്ങള്‍ ശങ്കര്‍ഗഡ് വനത്തില്‍ ഉപേക്ഷിച്ചു.
പോലീസിനെ കോല്‍ഹന്ദറിലേക്ക് നയിച്ച രണ്ടാമത്തെ പ്രധാന കേസ് പത്രപ്രവര്‍ത്തകന്‍ ധീരേന്ദ്ര സിങ്ങിന്റെ കൊലപാതകമായിരുന്നു. 2000 ഡിസംബര്‍ 14 ന് ധീരേന്ദ്രയുടെ മൃതദേഹവും കണ്ടെത്തി. ധീരേന്ദ്ര സിങ്ങിന്റെ കൊലപാതകത്തില്‍ കൊളണ്ടര്‍ പ്രധാന പ്രതിയായി. ആജ് എന്ന പ്രാദേശിക ഹിന്ദി പത്രത്തില്‍ ജോലി ചെയ്തിരുന്ന ആ പത്രപ്രവര്‍ത്തകന്‍ പിന്നീട് അപ്രത്യക്ഷനായതിന്റെ അന്വേഷണത്തില്‍ പോലീസ്, രാജ കോല്‍ഹന്ദറിന്റെ ഫാംഹൗസിലേക്ക് എത്തി. ചോദ്യം ചെയ്തു. ധീരേന്ദ്രയെ പിപ്രി ഫാംഹൗസിലേക്ക് ക്ഷണിച്ചതായി കോല്‍ഹന്ദര്‍ സമ്മതിച്ചു. അദ്ദേഹത്തിന്റെ സഹോദരീ ഭര്‍ത്താവ് ബക്ഷരാജ് ആയിരുന്നു വെടിവച്ചു കൊന്നത്. ധീരേന്ദ്രയെ കൊലപ്പെടുത്തിയ ശേഷം, കോല്‍ഹന്ദറും ബക്ഷരാജും മൃതദേഹം ഒരു ടാറ്റ സുമോയില്‍ പ്ലാസ്റ്റിക് ബാഗില്‍ ആക്കി ഉണക്ക ചാണകം നിറച്ചവണ്ടിയില്‍ എടുത്തിട്ട് മധ്യപ്രദേശ് അതിര്‍ത്തിയിലേക്ക് കൊണ്ടുപോയി.
അവിടെ വെച്ച് ധീരേന്ദ്രയുടെ തലയും ലിംഗവും വെട്ടിമാറ്റി. ഉടല്‍ ഒരു വയലില്‍ കുഴിച്ചിട്ടു. തല രേവയിലെ ബദാസര്‍ കുളത്തിലേക്ക് വലിച്ചെറിഞ്ഞു. എന്നാല്‍ കോല്‍ഹന്ദറിന്റെ വീട്ടില്‍ നിന്ന് പോലീസ് ഒരു ഡയറി കണ്ടെടുത്തപ്പോഴാണ് സത്യങ്ങള്‍ പൂര്‍മ്ണമായും പുറത്തു വരാന്‍ തുടങ്ങിയത്. ഈ ഡയറിയില്‍ 14 കൊലപാതകങ്ങളുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. കോല്‍ഹന്ദര്‍ തന്റെ ഓരോ കൊലപാതകവും ഡയറിയുടെ പേജുകളില്‍ എഴുതിയിരുന്നു. പോലീസ് ഫാംഹൗസ് തിരച്ചില്‍ നടത്തിയപ്പോള്‍, അശോക് കുമാര്‍, മുയിന്‍ സന്തോഷ്, കാളി പ്രസാദ് എന്നിവരുടെ വെട്ടിമാറ്റിയ തലയോടുകള്‍ കണ്ടെടുക്കുകയും ചെയ്തു. ആളുകളെ കൊല്ലുക മാത്രമല്ല, ആരുടെയും രക്തം മരവിപ്പിക്കും വിധം ക്രൂരമായി അവരുടെ ശരീരത്തോട് പെരുമാറുകയും ചെയ്തിരുന്നു ആ നരഭോജി.
ശരീരങ്ങളെ ഛേദിക്കുകയും കൊത്തിനുറുക്കി മാംസം ഭക്ഷിക്കുകയും തലയോട്ടിയില്‍ നിന്ന് തലച്ചോറ് വേര്‍തിരിച്ചെടുത്ത് സൂപ്പ് ഉണ്ടാക്കുകയും ചെയ്യുമായിരുന്നു. ഇതൊക്കെ ചെയ്യാനുണ്ടായ കാരണം അദ്ദേഹം പറയുന്നത്, കയാസ്ത സമൂഹത്തിലെ അംഗങ്ങള്‍ വളരെ ബുദ്ധിമാന്മാരാണെന്ന് കോല്‍ഹന്ദര്‍ വിശ്വസിച്ചിരുന്നു എന്നതിനാലാണ് എന്നാണ്. ഒരു ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന തന്റെ സഹപ്രവര്‍ത്തകനായ കാളി പ്രസാദ് ശ്രീവാസ്തവയെ അദ്ദേഹം കൊലപ്പെടുത്തിയത് പൊലീസിന് നേരെനോക്കി അയാള്‍ പറഞ്ഞു ദേ നോക്കൂ മനുഷ്യ മസ്തിഷ്‌കങ്ങള്‍ തിളപ്പിക്കുന്നത് ഈ കലത്തിലാണ്. ആ സൂപ്പിന് ഒരു പ്രത്യേക ടേസ്റ്റ് ആണ് എന്ന് പറഞ്ഞു കാണിച്ചു കൊടുത്തു.
കാളി പ്രസാദിന്റെ തലയോട്ടി തല്ലി പൊട്ടിച്ചു വറുത്ത് തിന്നുകയും, സൂപ്പ് ഉണ്ടാക്കാന്‍ തലച്ചോറ് തിളപ്പിക്കുകയും ചെയ്തു. ഇത് തന്റെ മനസ്സിനെ മൂര്‍ച്ച കൂട്ടുമെന്നും, തനിക്ക് വലിയ ശക്തി നല്‍കുമെന്നും അദ്ദേഹം വിശ്വസിച്ചു. വര്‍ഷങ്ങളായി 14 വ്യത്യസ്ത ആളുകളോട് അയാള്‍ ഇത് ചെയ്തതായി ഒരു മടിയും ഭാവഭേദവും കൂടാതെ അയാള്‍ പറയുന്നു. അദ്ദേഹത്തിന്റെ നരഭോജി പ്രവണതകള്‍ക്ക് സാക്ഷ്യം വഹിക്കുന്ന നിരവധി തലയോട്ടികള്‍ പോലീസ് അദ്ദേഹത്തിന്റെ ഫാം ഹൗസില്‍ നിന്ന് കണ്ടെടുത്തു. എങ്കിലും, മനോജ് സിംഗിന്റെയും ശ്രീവാസ്തവയുടെയും കൊലപാതകങ്ങള്‍ക്ക് ലഖ്നൗ എഡിജെ കോടതി ഇപ്പോള്‍ രാജ കോല്‍ഹന്ദറിനും അദ്ദേഹത്തിന്റെ സഹോദരീഭര്‍ത്താവ് ബക്ഷ്രാജിനും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
അലഹബാദ് കോടതി ധീരേന്ദ്ര സിംഗിന്റെ കൊലപാതകം അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കണക്കാക്കുകയും 2012 ല്‍ കോല്‍ഹന്ദറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. കോടതിയില്‍ കോല്‍ഹന്ദര്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിച്ചെങ്കിലും, 14 തലയോട്ടികളും ഡയറിയും അദ്ദേഹത്തിന്റെ യഥാര്‍ത്ഥ വ്യക്തിത്വം വെളിപ്പെടുത്തി. ഇന്ന്, അയാള്‍ ഉന്നാവോ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്. പക്ഷേ ആ കഥകള്‍ ഇപ്പോഴും ആളുകളെ ഭയപ്പെടുത്തുന്നു.
സീരിയല്‍ കില്ലര്‍ തന്റെ ഇരകളുമായി സൗഹൃദം സ്ഥാപിക്കുകയും, തന്റെ ദയാപരമായ പെരുമാറ്റങ്ങളിലൂടെ അവരെ പ്രത്യേകമായി തോന്നിപ്പിക്കുകയും, പിന്നീട് ഏകാന്തമായ ഒരു വഴിയിലോ തന്റെ പന്നി ഫാമിലോ വെച്ച് അവരെ കൊല്ലുകയും ചെയ്തിരുന്നു. തന്റെ ഇരകളുടെ ശരീരങ്ങള്‍ ഛേദിക്കുകയും, ഇരകളുടെ തലച്ചോറ് പാചകം ചെയ്ത് കഴിക്കുക പോലും ചെയ്തിരുന്നതായി അദ്ദേഹത്തിന്റെ ഡയറി വെളിപ്പെടുത്തി. തലയോട്ടികള്‍ പൂര്‍ണ്ണമായും ശൂന്യമാക്കിയ ശേഷം, അദ്ദേഹം അവരോട് സംസാരിക്കുകയും അവ ട്രോഫികളായി സൂക്ഷിക്കുകയും ചെയ്തു. യുപിയിലെ ‘തലച്ചോറ് തിന്നുന്ന’ സീരിയല്‍ കില്ലര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നോര്‍ക്കുമ്പോള്‍ ചെറിയൊരു ഭയം ഇല്ലാതില്ല.
CONTENT HIGH LIGHTS;He smashed and fried the skulls and ate them, and boiled the brains to make soup; The cannibal who ate the brains of 14 people?; Who was Raja Kolhandar?
















