ഇടുക്കിയിൽ എട്ടാം ക്ലാസ്സുകാരി മുത്തശ്ശിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശാന്തന്‍പാറ ടാങ്ക്‌മേട് സ്വദേശി പുകഴേന്തി(14) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ചിന്നക്കനാല്‍ ഫാത്തിമമാതാ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് പുകഴേന്തി. ഇന്ന് കുട്ടി സ്കൂളിൽ പോയിരുന്നില്ല. വീട്ടിലുള്ള എല്ലാവർക്കും ജോലി ഉള്ളതിനാൽ ഒറ്റക്ക് വീട്ടിൽ നിൽക്കണ്ട എന്ന് പറഞ്ഞാണ് കുട്ടി മുത്തശ്ശിയുടെ വീട്ടിൽ എത്തുന്നത്. അവിടെ വെച്ചു തൂങ്ങി മരിക്കുകയായിരുന്നു.
കുട്ടി വീട്ടിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ട പോസ്റ്റ്മാനാണ് ശാന്തന്‍പാറ പോലീസിനെ വിവരമറിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















