കൊല്ലം ചാത്തന്നൂരിന് സമീപം മൈലക്കാട് ദേശീയപാത ഇടിഞ്ഞ് താഴ്ന്നു. ദേശീയപാതയുടെ പാര്‍ശ്വഭിത്തി തകർന്നു വീണതോടെ സര്‍വീസ് റോഡും തകരുകയായിരുന്നു.
നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ ഭാഗം താഴേക്ക് ഇടിയുകയായിരുന്നു. ഏറെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്. ദേശീയപാത ഇടിഞ്ഞു വീഴുന്ന സമയത് റോഡിൽ സ്കൂൾ ബസ് അടക്കം നിരവധി വാഹനങ്ങൾ ഉണ്ടായിരുന്നു. വാഹനങ്ങളിൽ ഉണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി അതിനാൽ കൂടുതൽ അപകടം ഒഴിവാകുകയായിരുന്നു.
മാസങ്ങൾക്ക് മുമ്പ് മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് സമാനമായ രീതിയിലാണ് ഇവിടെയും തകർന്നിരിക്കുന്നത്. നിര്‍മാണ പ്രവൃത്തികള്‍ ഏകദേശം പൂര്‍ണമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം. സംഭവത്തെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ തീരദേശ പാതവഴി തിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്.
വീഡിയോ കടപ്പാട്: MANORAMA NEWS
















