വാഴപ്പിണ്ടി കൊണ്ട് തോരൻ മാത്രമല്ല അസ്സൽ ചമ്മന്തിയുമുണ്ടാക്കാം വാഴപ്പിണ്ടികൊണ്ട്. വെള്ളം ചേർക്കാതെ അരച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണേ.
ചേരുവകൾ
പിണ്ടി – 1/4 കപ്പ്
പച്ചമുളക് – 3 എണ്ണം
കൊച്ചുള്ളി – 6 എണ്ണം
വാളൻ പുളി – ചെറിയ ഒരു നെല്ലിക്ക വലുപ്പത്തിൽ
കറിവേപ്പില
ഇഞ്ചി – ചെറിയ ഒരു പീസ്
തേങ്ങ ചിരകിയത് – 2 tbsp
ഉപ്പ്
തയാറാക്കുന്ന വിധം
ആദ്യം പിണ്ടി ചെറിയ പീസ് ആയി മുറിച്ച് അല്പം ഉപ്പും ചേർത്ത് നന്നായി പിഴിഞ്ഞ് മാറ്റി വെയ്ക്കണം. എന്നിട്ട് മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ കൂടി ചേർത്ത് ഒട്ടും വെള്ളം ചേർക്കാതെ അരച്ചെടുക്കണം.
















