ഉരുളക്കിഴങ്ങും കടലമാവും ഉപയോഗിച്ചുണ്ടാക്കാം ആലൂ ഭുജിയ. വീട്ടിലുള്ള ചേരുവകൾ കൊണ്ട് വളരെയെളുപ്പത്തിലുണ്ടാക്കാം ഈ നോർത്തിന്ത്യൻ വിഭവം. മിക്സചർ പോലെയും ഉഴുന്നുവടയുടെ രൂപത്തിലും ആലുഭൂജിയ തയാറാക്കാം.
ചേരുവകൾ
കടലമാവ്– 170gm
പുഴുങ്ങിയ ഉരുളക്കിഴങ്ങ്– 2
പുതിന അരച്ച നീര് – 3spoon
ഉപ്പ് – ആവശ്യത്തിന്
ചാറ്റ് മസാല – അര സ്പൂൺ (പകരം മല്ലിപൊടി കാശ്മീരി മുളകുപൊടി മഞ്ഞൾപൊടി ജീരകപ്പൊടി ഗരം മസാല എന്നിവ ചേർക്കാം)
കായപ്പൊടി – 2നുള്ള്
അരിപ്പൊടി– ക്രിസ്പി ആയി കിട്ടുന്നതിനു വേണ്ടിയാണ്
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് വേവിക്കുക. ശേഷം ഒരു പാത്രത്തിൽ ഉരുളക്കിഴങ്ങിട്ട് ഉടച്ചശേഷം പുതിന നീര് മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾപ്പൊടി ഗരം മസാല ജീരകപ്പൊടി ഉപ്പ് കടലമാവ് അരിപ്പൊടി എന്നിവ ചേർത്ത് നന്നായി കുഴയ്ക്കുക. മാവ് ചപ്പാത്തിപ്പരുവത്തിൽ ആക്കി ഇടിയപ്പം (നൂൽപ്പുട്ട്) ഉണ്ടാക്കുന്ന സേവനാഴിയിൽ എടുത്ത് എണ്ണ നന്നായി ചൂടാവുമ്പോൾ പിഴിഞ്ഞ് വറത്തു കോരുക. മിക്സച്ചർ ഉണ്ടാക്കുന്ന പോലെ തന്നെ വറുത്തെടുക്കുക. ഉഴുന്നുവട ഉണ്ടാകുന്ന രീതിയിലും ഉണ്ടാക്കാം. മിക്സ്ച്ചർ പോലെയാണ് കൂടുതൽ രുചി.
















