തിരുവനന്തപുരം: തിരുവനന്തപുരത്തെ കേരളത്തിന്റെ അഭിമാനസ്ഥാപനമായ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് isro യുടെയും ഭാരതത്തിന്റെയും അഭിമാനപദ്ധതി ഗഗൻയാൻ പദ്ധതിയുടെ ഭാഗമാകുന്നു. ഗഗൻയാൻ മനുഷ്യരെ ബഹിരാകാശത്തേക്ക് അയച്ച് തിരിച്ചുകൊണ്ടുവരുന്ന വൻ പദ്ധതിയാണ്. ബഹിരാകാശത്തേക്ക് പോകുന്ന മനുഷ്യരുടെ ആരോഗ്യം, ഫിസിക്കൽ ആൻഡ് മെന്റൽ കണ്ടീഷനുകൾ ,അവക്ക് വരുന്ന മാറ്റം അതിലൂടെ ഭാവിയിലേക്ക് വേണ്ട വിവരങ്ങൾ അവരുടെ ട്രെയിനിങ്ങ് ഒരുപാട് മെഡിക്കൽ ഇന്റെർവെൻഷൻ വേണ്ട കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ മെഡിക്കൽ സയൻസ് ബഹിരാകാശപദ്ധതികളുടെ അവിഭാജ്യഘടകമാണ്.സ്‌പേസ് മെഡിസിൻ എന്നൊരു സ്പെഷ്യാലിറ്റി വരെ ഇപ്പോൾ ബഹിരാകാശ പദ്ധതികളുടെ ഭാഗമായുണ്ട്.
‘മനുഷ്യ ശരീരത്തെയും മനസ്സിനെയും പ്രകൃതി തയ്യാറാക്കിയിരിക്കുന്നത് ഭൂമിയിൽ ജീവിക്കാനാണ് അതായത് ആവറേജ് 15 മുതൽ 45 ഡിഗ്രി വരെയുള്ള ചൂടിൽ ധാരാളം വെള്ളവും ഭക്ഷണവും ലഭിക്കുന്ന ഇടങ്ങളിൽ മാത്രമേ നാച്ചുറലായി മനുഷ്യന് ജീവിക്കാൻ കഴിയുകയുള്ളൂ. അതുപോലെ പരമാവധി മണിക്കൂറിൽ 20 25 കിലോമീറ്റർ വേഗതയിൽ മാത്രമേ മനുഷ്യന് ഓടാൻ കഴിയും അതും കുറച്ച് സമയത്തേക്ക് മാത്രം മനുഷ്യന് കുതിരയെപ്പോലെ ഓടാനോ കുരങ്ങിനെ പോലെ ചാടാനോ പുലിയെ പോലെ വേട്ടയാടാൻ തുടങ്ങി പ്രത്യേകിച്ച് ഒരു ഫിസിക്കൽ കഴിവും ഇല്ല ചുരുക്കത്തിൽ പ്രകൃത്യ പ്രകൃതിയിലെ ഏറ്റവും നിസ്സഹായനായ ജീവിയാണ് മനുഷ്യൻ. ഈ നിസ്സഹായതയിൽ നിന്നാണ് അവനെ നിലനിൽപ്പിന്റെ ആശയങ്ങൾ ഉണ്ടായത് ഈ ആശങ്കയിൽ നിന്നാണ് അന്വേഷണവും നിരീക്ഷണവും ഉണ്ടായത് നിരീക്ഷണങ്ങളിൽ നിന്നാണ് അറിവുകൾ ഉണ്ടായത് അറിവുകൾ നിന്നാണ് കണ്ടുപിടുത്തങ്ങൾ ഉണ്ടായത് അതങ്ങനെ നൂറ്റാണ്ടുകളിലൂടെ സഹസ്രാബ്ദങ്ങളിലൂടെ തുടർന്നു തുടർന്നാണ് മനുഷ്യൻ ഇന്നീ കാണുന്ന നേട്ടങ്ങൾ എല്ലാം നേടിയത് അതായത് ഫിസിക്കലി നോക്കിയാൽ മനുഷ്യൻ നിസ്സഹായനം ദുർബലനുമാണ്.
അതുകൊണ്ടുതന്നെ അനുകൂലമല്ലാത്ത സാഹചര്യങ്ങളിൽ പോകാനും ജീവിക്കാനും അതിനനുസരിച്ചുള്ള സംവിധാനങ്ങൾ ആവശ്യമുണ്ട് യൂറോപ്പിലും കാനഡയിലും ഒക്കെ ജീവിക്കാൻ തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ ആവശ്യമാണ് മരുഭൂമികളിൽ ജീവിക്കാൻ ചെരുപ്പ് അത്യാവശ്യമാണ് ഭൂമിയിലെ കാര്യം ഇങ്ങനെയാണെങ്കിൽ മനുഷ്യൻ ഒരിക്കലും പറഞ്ഞിട്ടില്ലാത്ത ബഹിരാകാശത്ത് ജീവിക്കാൻ എന്തെല്ലാം
വേണ്ടിവരും? ബഹിരാകാശത്തെ ഏറ്റവും വലിയ പ്രത്യേകത ഭാരമില്ലായ്മയാണ്. ഭൂമിയെ ചുറ്റി സഞ്ചരിക്കുന്ന ഒരു പേടകം തുടർച്ചയായി ഭൂമിയിലേക്ക് വീഴുന്ന ഒരു അവസ്ഥയിലാണ് ഉള്ളത് ആ വീഴ്ച പൂർണമാകാൻ ഒരുപാട് കാലം എടുക്കും എന്ന് മാത്രം.
ഗുരുത്വബലം കാരണമാണ് നമുക്ക് ഭാരം അനുഭവപ്പെടുന്നത് എന്നാൽ ആ ബലത്തിന് വിധേയമായി ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന് ഭാരം എന്ന അവസ്ഥയില്ല ഭൂമിയിലേക്ക് വീഴുന്ന ഒരു വിമാനത്തിനുള്ളിൽ മനുഷ്യർക്ക് ഭാരം ഉണ്ടാകില്ല നമുക്ക് ആ അവസ്ഥയിൽ അപ്പുപ്പൻ താടി പോലെ പറന്നു നടക്കാം ഇങ്ങനെയാണ് ബഹിരാകാശത്ത് പോകുന്നവർക്കുള്ള പരിശീലനം കൊടുക്കുന്നത്.ബഹിരാകാശത്ത് ഭാരം അനുഭവപ്പെടുന്നില്ല.
പൂർണ്ണമായ ഗുരുത്വബലത്തിൽ ഭാരത്തോടെ ജീവിക്കാൻ നമ്മുടെ ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും അത് അനുസരിച്ചാണ് പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നത്.ഭക്ഷണം കഴിച്ചാൽ ഇറങ്ങുന്നത് അന്നനാളത്തിന്റെ പ്രവർത്തനം കൊണ്ട് മാത്രമല്ല താഴെക്കുള്ള ആ ഗ്രാവിറ്റേഷനൽ ഫോഴ്സ് കൊണ്ട് കൂടിയാണ് രക്തസംക്രമണം, ഹൃദയമിടിപ്പ്, വിസർജനം എന്നിവയിൽ എല്ലാ ഗ്രാവിറ്റിയുടെ വലിയ സ്വാധീനമുണ്ട്. അപ്പോൾ ഗ്രാവിറ്റി ഇല്ലാതെ ഒരു അവസ്ഥയിൽ മനുഷ്യശരീരം ആകെ മാറിമറിയും എന്നത് ഉറപ്പാണ്. ദീർഘകാലം ജീവിക്കേണ്ടിവരുമ്പോൾ മനുഷ്യൻ മറ്റൊരു ക്രീച്ചർ തന്നെയായി മാറും ഈ മാറ്റങ്ങൾ അത് എങ്ങനെയൊക്കെയാണ് മനുഷ്യ ശരീരത്തെ സ്വാധീനിക്കുകയും മാറ്റുകയും ചെയ്യുന്നത് എന്നെല്ലാം മനസ്സിലാക്കി പഠിച്ച് വേണ്ടത് ചെയ്താൽ മാത്രമേ ഭാവിയിൽ വർഷങ്ങളോളം ബഹിരാകാശത്ത് ജീവിക്കേണ്ടിവരുന്ന അവസ്ഥയെ കൈകാര്യം ചെയ്യാൻ കഴിയൂ. ആ പഠനത്തിലും പ്രവർത്തനത്തിലും വേണ്ടിയുള്ള മേഖലയാണ് സ്പേസ് മെഡിസിൻ.
എവിടെയായാലും നമുക്ക് ജീവിക്കാൻ ഓക്സിജൻ അത്യാവശ്യമാണ് നമ്മൾ ആരും വെള്ളവും വളവും ഒന്നും ചെയ്യാറില്ല എന്നാൽ ആ മത്സ്യങ്ങളെ ഒരു അക്വേറിയത്തിൽ പിടിച്ചിട്ടാൽ ചെടികളെ മുറ്റത്തെ ചെടിച്ചട്ടിയിൽ വളർത്തിയാൽ അവയ്ക്ക് പരിപാലനം ആവശ്യമാണ്. അക്വേറിയത്തിൽ ഓക്സിജൻ പമ്പുകൾ വേണം, റെഗുലറായി ആഹാരം കൊടുക്കണം, വെള്ളം മാറണം ചെടികൾ നനയ്ക്കണം, വളം ചെയ്യണം, കീടനാശിനികൾ തളിക്കണം ഇവയൊക്കെ എത്ര എപ്പോൾ എങ്ങനെ എന്നൊക്കെ പഠിക്കണം അറിയണം ബഹിരാകാശ വാഹനം എന്നത് ഈ പറഞ്ഞതുപോലെ ഒരു വലിയ അക്വേറിയം ആണ് മനുഷ്യൻ അവിടുത്തെ മത്സ്യങ്ങളും ഇവിടുത്തെ ഓരോ നിമിഷവും നിരീക്ഷിച്ച് മാറ്റങ്ങൾ പരിചയപ്പെട്ടു ബഹിരാകാശത്തെ ഭക്ഷണവും വ്യത്യസ്തമാണ് ഭൂമിയിൽ ഉപയോഗിക്കുന്ന എല്ലാം അവിടെ കൊണ്ടുപോകാൻ കഴിയില്ല. വാഹനത്തിനുള്ളിൽ തീ കത്തിച്ച് പാചകം ചെയ്യാൻ കഴിയില്ല എല്ലാം ഭൂമിയിൽ ഉണ്ടാക്കിക്കൊണ്ടു പോകണം ഇവിടത്തെ പ്രത്യേകതകൾ അനുസരിച്ച് ജീവിക്കാൻ ആവശ്യമായ ലഭിക്കേണ്ട കലോറി പ്രോട്ടീൻ അതേപോലെ മറ്റു പോഷകങ്ങൾ ഇതെല്ലാം കണക്കാക്കി വേണം ബഹിരാകാശത്തേക്കുള്ള ഭക്ഷണം തയ്യാറാക്കാൻ. ഈ ഭക്ഷണം തയ്യാറാക്കൽ മറ്റൊരു സയൻസ് ആണ് ഈ ഭക്ഷണം എങ്ങനെ ശരീരത്തിൽ പ്രവർത്തിക്കുന്നു എന്നും പ്രധാനമാണ്. അതും സ്പേസ് മെഡിസിൻറെ ഭാഗമാണ്.
വ്യായാമവും ഉറക്കവും ബഹിരാകാശ സഞ്ചാരികൾക്ക് വളരെ പ്രധാനമാണ് സീറോ ഗ്രാവിറ്റിയിൽ എല്ലുകളുടെ ബലം കുറയും. അത് നിലനിർത്താനും ആരോഗ്യം പരിപാലിക്കാനും പ്രത്യേക വ്യായാമങ്ങൾ ഉണ്ട് ഭൂമിയിൽ വ്യായാമം ചെയ്യുന്നത് ഗ്രാവിറ്റിയിൽ ഗ്രാവിറ്റി ഉപയോഗിച്ചാണ് ഡമ്പൽ വെയിറ്റ് ലിസ്റ്റ് പുഷ്അപ്പ് തുടങ്ങിയവയാണല്ലോ പ്രധാന വ്യായാമങ്ങൾ സീറോ ഗ്രാവിറ്റിയിൽ ഇതുകൊണ്ടൊന്നും ഒരു കാര്യവുമില്ല എത്ര കിലോഗ്രാം മീറ്റും തൂവൽ പോലെയെ ഉള്ളൂ അപ്പോൾ സീറോ ഗ്രാവിറ്റിയിൽ പ്രയോജനപ്പെടുന്ന വ്യായാമങ്ങൾ ചിട്ടപ്പെടുത്തി പരിശീലിപ്പിക്കണം ഇതും സ്പേസ് മെഡിസിൻ ഭാഗമാണ് വ്യായാമവും ഉറക്കവും ബഹിരാകാശ സഞ്ചാരികൾക്ക് വളരെ പ്രധാനമാണ് സീറോ ഗ്രാവിറ്റിയിൽ എല്ലുകളുടെ ബലം കുറയും. അത് നിലനിർത്താനും ആരോഗ്യം പരിപാലിക്കാനും പ്രത്യേക വ്യായാമങ്ങൾ ഉണ്ട് ഭൂമിയിൽ വ്യായാമം ചെയ്യുന്നത് ഗ്രാവിറ്റിയിൽ ഗ്രാവിറ്റി ഉപയോഗിച്ചാണ് ഡമ്പൽ വെയിറ്റ് ലിസ്റ്റ് പുഷ്അപ്പ് തുടങ്ങിയവയാണല്ലോ പ്രധാന വ്യായാമങ്ങൾ സീറോ ഗ്രാവിറ്റിയിൽ ഇതുകൊണ്ടൊന്നും ഒരു കാര്യവുമില്ല എത്ര കിലോഗ്രാം മീറ്റും തൂവൽ പോലെയെ ഉള്ളൂ അപ്പോൾ സീറോ ഗ്രാവിറ്റിയിൽ പ്രയോജനപ്പെടുന്ന വ്യായാമങ്ങൾ ചിട്ടപ്പെടുത്തി പരിശീലിപ്പിക്കണം ഇതും സ്പേസ് മെഡിസിൻ ഭാഗമാണ്. ആദ്യത്തെ ഗഗന്യായം യാത്രികർക്ക് ഈ പരിശീലനങ്ങൾ എല്ലാം ലഭിച്ചത് റഷ്യയിൽ നിന്നും നാസയിൽ നിന്നും ഒക്കെയാണ്. ഈ പറഞ്ഞത് കൂടാതെ ബഹിരാകാശത്ത് അഭിമുഖീകരിക്കേണ്ടിവരുന്ന വേറെ ചില പ്രശ്നങ്ങൾ ഉണ്ട് അവ റേഡിയേഷൻ ആണ് നാം ഭൂമിയിൽ ജീവിക്കുന്നത് അന്തരീക്ഷം എന്ന സുരക്ഷിതമായ ഒരു അടച്ചിട്ടക്കുള്ളിലാണ് സൂര്യനിൽ നിന്ന് വരുന്ന മാരകമായ കോസ്മിക് രശ്മികൾ അൾട്രാവലറ്റ് റേഡിയേഷനുകൾ എന്നിവയിൽ നിന്നെല്ലാം നമുക്ക് സംരക്ഷണം ഒരുക്കുന്നത് അന്തരീക്ഷമാണ് അമ്മയുടെ ഗർഭപാത്രത്തിൽ കിടക്കുന്ന കുഞ്ഞിനെ പോലെയാണ് നാമെല്ലാം എന്നാൽ സ്പേസിൽ ഈ സംരക്ഷണകവചം ഇല്ല ബഹിരാകാശത്ത് പോകുന്നവർ കോസ്മിക് അൾട്രാവയലറ്റ് റേഡിയേഷനുകളോട് ഡയറക്ടർ എക്സ്പോസ് ആണ് ഇത് എങ്ങനെ നേരിടും എന്നത് ഒരു വലിയ വെല്ലുവിളിയാണ് അത് അനുസരിച്ചുള്ള പേസ്റ്റ് കവറിങ്ങുകൾ ഒക്കെ വേണം. അതായത് മനുഷ്യരെ ബഹിരാകാശത്ത് അയക്കുക എന്നത് സാധാരണ ഉപഗ്രഹ വിക്ഷേപണത്തേക്കാൾ നൂറുകണക്കിന് ഇരട്ടി അധ്വാനവും കോമ്പ്ലിക്കേഷനും ഉള്ള കാര്യമാണ് നാം ഗഗന്യാൻ പദ്ധതി തുടങ്ങിയിട്ട് ആറേഴു വർഷമേ ആയിട്ടുള്ളൂ. 2008 ഐഎസ്ആർഒ ഈ പദ്ധതി സമർപ്പിച്ചിരുന്നു എങ്കിലും അംഗീകരിക്കപ്പെട്ടില്ല 2017 ലാണ് പദ്ധതികൾക്ക് കേന്ദ്രസർക്കാർ അംഗീകാരം ലഭിച്ചതും പതിനായിരം കോടി രൂപ അനുവദിക്കപ്പെട്ടതും അതുകൊണ്ടുതന്നെ ഹ്യൂമൻ സ്പേസ് പ്രോജക്ടിന് ആവശ്യമായ ഇൻഫ്രാക്ച്ചറും നമുക്ക് ഉണ്ടായിരുന്നില്ല എല്ലാം പൂജ്യത്തിൽ നിന്ന് തുടങ്ങണമായിരുന്നു നമ്മുടെ സൗകര്യങ്ങൾ പരിമിതമായതുകൊണ്ട് ഗഗനചാരികൾക്കുള്ള ആദ്യഘട്ട പരിശീലനം നൽകിയത് റഷ്യയിലാണ്. 1940 കളിൽ ഏവിയേഷൻ ഇൻഡസ്ട്രി വളരാൻ തുടങ്ങിയപ്പോൾ തന്നെ ഇന്ത്യയിലും എറോസ് പേസ് മെഡിസിൻ വിഭാഗം ഉണ്ടായിരുന്നു
പൈലറ്റ് ക്യാബിൻ ക്രൂ എന്നിവരുടെ റിക്രൂട്ട്മെന്റ് പരിശീലനം തുടങ്ങി എബിഎസിനുമായ ബന്ധപ്പെട്ട കാര്യങ്ങളിൽ ആ മേഖലയുമായി ബന്ധപ്പെട്ട മെഡിക്കൽ സയൻസിൽ ഒക്കെ നാം ഇന്ന് സ്വയം പര്യാപ്തമാണ് ബഹിരാകാശ രംഗത്ത് ഒരു ശക്തിയായി മാറുമ്പോഴും മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന പദ്ധതി ഇന്ത്യയുടെ വിദൂര ലക്ഷ്യങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. 2017ൽ പദ്ധതി അംഗീകരിക്കപ്പെട്ടതോടെയാണ് നമ്മുടെ അപര്യാപ്തത കൂടി നാം ശരിക്ക് തിരിച്ചറിയുന്നത് ഇതുകൊണ്ട് തന്നെ 2022 ലക്ഷം ഇട്ട പദ്ധതി അഞ്ചുവർഷത്തോളം നീണ്ടു എൽ വി എം ത്രീ ബാഹുബലി റോക്കറ്റിനെ ഹ്യൂമൻ റൈറ്റ് ചെയ്യുക പേടകം ഡിസൈൻ ചെയ്ത് ഫൈനൽ ആക്കുക തിരിച്ചിറങ്ങുമ്പോൾ വേണ്ട പാരച്ചൂട്ടുകൾ നിർമ്മിക്കുക അതിന്റെ ട്രയലുകൾ നടത്തുക ഇങ്ങനെയുള്ള സാങ്കേതിക സംവിധാനങ്ങൾ എല്ലാം നമ്മുടെ ശാസ്ത്രജ്ഞന്മാർ അതിവേഗം ചെയ്തുകൊണ്ടിരിക്കുകയാണ് പക്ഷേ ഗഗ നചാരികൾക്കുള്ള പരിശീലനം അവരുടെ ഭക്ഷണം അണിയേണ്ട സ്പേസ്യൂട്ട് മരുന്നുകൾ തുടങ്ങിയ കാര്യങ്ങളിൽ നാം സീറോ ആയിരുന്നു അതുകൊണ്ട് തന്നെ ഇക്കാര്യങ്ങളിൽ റഷ്യയുടെയും വിദേശ ഏജൻസികളുടെയും സമയത്തിന് കാത്തു നിൽക്കേണ്ടി വന്നു. ഒരു മൂന്ന് പതിറ്റാണ്ട് മുൻപ് ദീർഘദർശനത്തോടെ പദ്ധതി ആവിഷ്കരിച്ച് ഫണ്ട് അനുവദിച്ച് സാവധാനം നടപ്പാക്കിയിരുന്നു എങ്കിൽ ഇതിനകം തന്നെ ഭാരതീയർ പലവട്ടം മേഖലാകാശത്ത് പോയി വരുമായിരുന്നു.
ഈ സ്പേസ് മെഡിസിൻ എന്ന മേഖലയിലാണ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടും ഐഎസ്ആർഒയും കൈകോർത്തിരിക്കുന്നത് ഇവിടെ ഇനി സ്പേസ് മെഡിസിനിൽ പോസ്റ്റ് ഗ്രാജുവേഷൻ കോഴ്സുകൾ ആരംഭിക്കുകയാണ്. സ്പേസ് സ്പെഷലിസ്റ്റുകൾ ആയുള്ള ഡോക്ടർമാരും മെഡിക്കൽ പ്രൊഫഷനലുകളും ഇവിടെ നിന്ന് പുറത്തുവരും സ്പേസ് മെഡിസിൻ സ്പെഷ്യലായി പഠിപ്പിക്കുന്ന വളരെ കുറച്ചു സ്ഥാപനങ്ങളെ ലോകത്തുള്ളൂ അതുകൊണ്ടുതന്നെ കുറഞ്ഞ ചെലവിൽ സ്പേസ് മെഡിസിൻ പഠിക്കാൻ വിദേശരാജ്യങ്ങൾക്ക് ഇന്ത്യയെ ആശ്രയിക്കേണ്ടിവരും അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും ഒക്കെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഇന്ത്യയിൽ എത്തുന്നത് എന്തുകൊണ്ടാണ് കുറഞ്ഞ ചെലവിൽ എന്നാൽ മികച്ച രീതിയിൽ വിശ്വാസ്യതയോടെ ഉപഗ്രഹ വിക്ഷേപണം നടത്താൻ സാധിക്കുന്നതുകൊണ്ടാണ് അതുപോലെ ഭാവിയിൽ നാസയുടെയും സ്പേസ് എക്സിന്റെയും അടക്കം മെഡിക്കൽ പ്രൊഫഷനുകൾക്ക് പഠിക്കാനും പരിശീലനം നേടാനും പറ്റിയ ഒരു സ്ഥാപനമായി ശ്രീചിത്ര മാറാൻ പോവുകയാണ് എന്ന് നമുക്ക് അഭിമാനിക്കാം’.
















