വിശപ്പിന് ശമനവും വരുത്താം ആരോഗ്യവും മെച്ചപ്പെടുത്താം ഈ ഹെൽത്തി സ്നാക്സിലൂടെ. കറുമുറെ കഴിക്കാൻ തുവരപ്പരിപ്പുകൊണ്ടു ക്രിസ്പി സ്നാക്സ് ചായയ്ക്കൊപ്പം എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ
കുരുമുളക് – 1 ടീസ്പൂൺ
പെരുംജീരകം – 1 ടീസ്പൂൺ
ചെറിയ ജീരകം – 1 ടീസ്പൂൺ
മുഴുവൻ മല്ലി – 1 ടീസ്പൂൺ
സാമ്പാർ പരിപ്പ് – 1 കപ്പ്
സവാള – 1 ചെറുത്
പച്ചമുളക് – 3 എണ്ണം
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
കറിവേപ്പില – ഒരു തണ്ട്
ഉള്ളിത്തണ്ട് – കുറച്ച്
മല്ലിയില – കുറച്ച്
ഉരുളകിഴങ്ങ് – 1 ചീകിയത്
ഉപ്പ് – ആവശ്യത്തിന്
ഓയിൽ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്നവിധം
ആദ്യംതന്നെ മുഴുവനായുള്ള മസാലകൾ ഒന്ന് ചെറുതായി ചൂടാക്കിയെടുക്കണം. പരിപ്പ് കുറച്ച് വെള്ളത്തിൽ കുതിർത്ത് വച്ചശേഷം ഒരു തരുതരുപ്പായി അരച്ചെടുക്കാം. ശേഷം എല്ലാ ചേരുവകളും ചേർത്ത് യോജിപ്പിച്ചതിന് ശേഷം കുഴച്ച് ഉരുളകളാക്കി ഓയിലിൽ വറുത്തെടുക്കാം.നല്ല രുചിയുള്ള പലഹാരം തയാർ.
















