വീട്ടിലിരിക്കുന്ന കഞ്ഞിവെള്ളം വെറുതെ കളയാതെ വളരെ എളുപ്പത്തിൽ തന്നെ കിടിലൻ ടേസ്റ്റിൽ നമ്മുടെ ഈ സ്‌പെഷല്‍ വിഭവം തയാറാക്കാവുന്നതാണ്. സല്‍ക്കാരങ്ങളിലും വിശേഷ ദിവസങ്ങളിലും വൈകിട്ട് ചായയ്‌ക്കൊപ്പവും ഇതു കഴിക്കാം. രുചികരമായ ഈസി റെസിപ്പി എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
കഞ്ഞി വെള്ളം – 1 കപ്പ്
പാൽ – 1 കപ്പ്
അരിപ്പൊടി / കോൺഫ്ലോർ – 1 ടീസ്‌പൂൺ
പഞ്ചസാര – 1/2 കപ്പ്
വനില എസൻസ് – 1/2 ടീസ്‌പൂൺ
കണ്ടൻസ്‌ഡ് മിൽക്ക് – 3 ടീസ്‌പൂൺ
കിസ്‌മിസ്, മാതള അല്ലി, കശുവണ്ടി, മാമ്പഴം കഷണങ്ങളാക്കിയത്
അലങ്കരിക്കാൻ ആവശ്യത്തിന് ഫ്ലേവറുകള്‍ വേണമെന്നുള്ളവർ പിസ്‌ത, സ്ട്രോബെറി, ചോക്കലേറ്റ് എന്നിവയുടെ രണ്ട് തുള്ളി ചേർക്കാവുന്നതാണ്.
തയാറാക്കുന്ന വിധം
ഒരു പാനിൽ പാലും കഞ്ഞിവെള്ളവും അരിപ്പൊടി കുറച്ചു കഞ്ഞി വെള്ളത്തിൽ കലക്കിയതും (പകരം കോൺഫ്ലോർ വെള്ളത്തിൽ കലക്കി ഉപയോഗിക്കാം) വനില എസൻസും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം സ്റ്റൗ ഓൺ ചെയ്യുക. ചെറു തീയിൽ നന്നായി കുറുക്കി എടുക്കുക. കുറുകി വന്നു തുടങ്ങുമ്പോൾ കണ്ടൻസ്‌ഡ് മിൽക്ക് അല്ലെങ്കിൽ പഞ്ചസാര ചേർത്ത് കുറുക്കി എടുക്കുക. തുടരെ ഇളക്കാം. ഒട്ടും കട്ട കെട്ടരുത്.
ചൂട് കുറഞ്ഞശേഷം ഇഷ്‌ടമുള്ള ഫ്ലേവറുകള്‍ ചേർത്ത് പാത്രത്തിൽ പകരുക. മിക്‌സ് ചെയ്‌ത കിസ്‌മിസ്, മാതള അല്ലി, കശുവണ്ടിപ്പരിപ്പ്, മാമ്പഴം കഷങ്ങളാക്കിയത് എന്നിവ ചേർത്ത് ആവശ്യമെങ്കിൽ അലങ്കരിക്കാം. ഇത്രേയും കഴിഞ്ഞാല്‍ നമ്മുടെ സ്പെഷല്‍ വിഭവം റെഡി.
















