തൊടുപുഴ: തൊടുപുഴയിൽ മന്ത്രവാദ ചികിത്സയുടെ പേരിൽ വൻതുക തട്ടിയെടുത്തെന്ന കേസിൽ തൊടുപുഴ സ്വദേശി ഹമീദ് നൽകിയ സ്വകാര്യ പരാതിയിൽ പാലക്കാട് ചേർപ്പുളശ്ശേരി മുന്നൂർക്കോട് ആശാരിത്തോട്ടി അലിമുഹമ്മദ് (56) അറസ്റ്റിലായി.
പരാതിക്കാരനായ ഹമീദിന്റെ വീടും സ്ഥലവും 50 ലക്ഷം രൂപയ്ക്ക് വിറ്റഴിക്കണമെന്ന് അലിമുഹമ്മദ് പ്രേരിപ്പിച്ചതായാണ് ആരോപണം. പിന്നീട് ഈ മുഴുവൻ തുകയും പലഘട്ടങ്ങളിലായി പ്രതി കൈക്കലാക്കിയതായി ഹമീദ് നൽകിയ മൊഴിയിൽ പറയുന്നു.
മന്ത്രവാദ ചികിത്സ നടത്തുന്ന പേരിൽ ഇയാൾ ഇടയ്ക്കിടെ തൊടുപുഴയിൽ എത്താറുണ്ടായിരുന്നുവെന്നും ഇതു വഴി വിശ്വാസം നേടിയ ശേഷമാണ് തട്ടിപ്പ് നടത്തിയതെന്നും അന്വേഷണ സംഘം അറിയിച്ചു.
















