നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി വെറുതെ വിട്ട എട്ടാം പ്രതി ദിലീപ് ആലുവയിലെ വീട്ടിൽ തിരിച്ചെത്തി.
വീടിന് പുറത്ത് തടിച്ച് കൂടിയ ആരാധകർക്കൊപ്പം കേക്ക് മുറിച്ച് ആഹ്ളാദം പങ്കിട്ടതിന് ശേഷമായിരുന്നു ദിലീപ് വീട്ടിലേയ്ക്ക് പ്രവേശിച്ചത്.
ഗേറ്റ് കടന്ന് വീട്ടിലേയ്ക്ക് എത്തിയ ദിലീപിനെ ഭാര്യ കാവ്യാ മാധവൻ കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്.
















