കാസർഗോഡ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു. കിനാനൂർ കാളിയാനത്തെ അമൃതയുടെ കുഞ്ഞാണ് മരിച്ചത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം.
അമൃത കുഞ്ഞിന് മുലപ്പാൽ നല്കികൊണ്ടിരുന്നെത് പെട്ടന്നാണ് കുഞ്ഞിന് ശ്വാസം മുട്ടൽ അനുഭവപ്പെടാൻ തുടഗിയത്. പെട്ടന് തന്നെ കുഞ്ഞിനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിക്ക് ശ്വാസകോശ സംബന്ധമായ അസുഖമുണ്ടായിരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.
















