തന്‍റെ ഏറ്റവും പ്രിയപ്പെട്ട മിഠായികളില്‍ ഒന്നായ ‘ഗജകി’നെ കുറിച്ച് ഷാരൂഖ് ഖാന്‍ ഒരു ഇന്‍റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. വെളുത്ത എള്ള്, ശര്‍ക്കര, നെയ്യ് എന്നിവ ഉപയോഗിച്ചാണ് ഈ മിഠായി ഉണ്ടാക്കുന്നത്.
ചേരുവകൾ
1 കപ്പ് (160 ഗ്രാം) എള്ള്
1 കപ്പ് (227 ഗ്രാം) ശർക്കര
1 ടേബിൾസ്പൂൺ നെയ്യ്
തയാറാക്കുന്ന വിധം
ഇടത്തരം ചൂടിൽ, ഒരു കട്ടിയുള്ള പാത്രത്തിൽ എള്ള് ചെറുതായി സ്വർണ്ണ തവിട്ട് നിറമാകുന്നതുവരെ 3-4 മിനിറ്റ് വറുക്കുക. ഇത് മാറ്റി വയ്ക്കുക. അതേ പാനിൽ ഇടത്തരം തീയിൽ നെയ്യ് ഒഴിക്കുക, അത് ഉരുകി കഴിഞ്ഞാൽ ചെറുതായി അരിഞ്ഞ ശർക്കര ചേർക്കുക, ശർക്കര പൂർണ്ണമായും ഉരുകുന്നത് വരെ ഏകദേശം 3-4 മിനിറ്റ് നന്നായി ഇളക്കി കൊടുക്കുക. ഇനി തീ കുറച്ച് എള്ള് ചേർത്ത് നന്നായി യോജിപ്പിക്കുക. നെയ് പുരട്ടിയ ഒരു പാത്രത്തിലേക്ക് ഈ മിശ്രിതം മാറ്റി രണ്ട് മിനിറ്റ് തണുക്കാൻ അനുവദിക്കുക. നെയ് പുരട്ടിയ ഒരു ചപ്പാത്തി വടി ഉപയോഗിച്ച് ഇത് സമമായി പരത്തുക. ചെറുതായി തണുത്ത ശേഷം, കത്തി ഉപയോഗിച്ച് ആവശ്യമായ ആകൃതിയില്‍ മുറിച്ചെടുക്കുക.
















