സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നതു തൊട്ടുള്ള പരിശ്രമമാണ് വിജയിക്കാനായി വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ത്ഥിക്കലും വോ്ു പിടുത്തവുമെല്ലാം. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതല്‍ ഇന്നലെ വരെയും വാര്‍ഡില്‍ മറ്റു സ്ഥാനാര്‍ഥികളെയും മുന്നണികളെയും ഞെട്ടിച്ചാണ് പ്രചാരണം നടത്തിയത്. എന്നാല്‍, പെട്ടെന്നുണ്ടായ അപകടം സ്ഥാനാര്‍ഥിയെ ആശുപത്രി കിടക്കയില്‍ എത്തിച്ചു. ഇന്നലെ വൈകിട്ടോടെ മരണപ്പെടുകയും ചെയതു. പറഞ്ഞു വരുന്നത്, തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം 66-ാം വാര്‍ഡിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്ന വിഴിഞ്ഞം കോട്ടപ്പുറം അഞ്ചു നിവാസില്‍ ജസ്റ്റിന്‍ ഫ്രാന്‍സിസിന്റെ കാര്യമാണ്.
അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് മാറ്റി വച്ചത്. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ(എസ്.എം.ടി.എഫ്) പ്രതിനിധിയായിട്ടായിരുന്നു ജസ്റ്റിസ് ഫ്രാന്‍സിസ് മത്സരത്തിനിറങ്ങിയത്. ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജസ്റ്റിന്‍ ഫ്രാന്‍സിസി തിങ്കളാഴ്ച വൈകിട്ട് 6.50 ഓടെയായിരുന്നു മരിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജസ്റ്റിനെ ഓട്ടോയിടിക്കുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച വൈകിട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സ്ഥാനാര്‍ത്ഥിയുടെ മരണത്തെതുടര്‍ന്ന് വാര്‍ഡ് 66-ലെ തിരഞ്ഞെടുപ്പ് കേരള മുനിസിപ്പല്‍ ആക്ട് 124 വകുപ്പ് പ്രകാരം മാറ്റിവെച്ചതായി വരണാധികാരി സബ്കളക്ടര്‍ ഒ.വി. ആല്‍ഫ്രഡ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ഡ് 66 -ല്‍ 10 ബൂത്തുകളാണ് ഉളളത്. ഉച്ചയോടെ ഉദ്യോഗസ്ഥരെത്തി ബൂത്തുകള്‍ തിരഞ്ഞെടുപ്പിന് വേണ്ടി സജ്ജമാക്കിയിരുന്നു. എന്നാല്‍ രാത്രി സബ്കളക്ടറുടെ അറിയിപ്പ് ലഭിച്ചതിന് പിന്നാലെ വാര്‍ഡിലെ 10 ബൂത്തുകളും രാത്രിയോടെ പൂട്ടി ഉദ്യോഗസ്ഥര്‍ മടങ്ങി.
രാത്രി എട്ട് മണിയോടെയാണ് ബൂത്തുകളുടെ ചുമതലയുളള സെക്ടറല്‍ ഓഫീസര്‍ ടി.ബി.ബിജുവിന് സബ്കളക്ടറുടെ അറിയിപ്പ് ലഭിക്കുന്നത്. മരിച്ച ജസ്റ്റിന്‍ ഫ്രാന്‍സിസ് ഉള്‍പ്പെട്ട സ്വതന്ത്ര സ്ഥാനാര്‍ഥികളടക്കം 10 പേരായിരുന്നു വിഴിഞ്ഞത് ജനവിധി തേടിയിരുന്നത്. ജനവിധിയേക്കാള്‍ മുന്‍പേ എത്തിയ മരണവിധി ജസ്റ്റിന്‍ ഫ്രാന്‍സിസിനെ തോല്‍പ്പിച്ചു കളഞ്ഞു
CONTENT HIGH LIGHTS; Death defeats independent candidate: Only 9 out of 10 candidates remain; Polling postponed, revised date later
















