ന്യൂഡല്‍ഹി: ആര്‍എസ്എസ് അനുകൂല സംഘടനയായ എച്ച്ആര്‍ഡിഎസിന്റെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങില്ലെന്ന് ശശി തരൂര്‍ എംപി. തന്നെ അറിയിക്കാതെയും കൂടിയാലോചിക്കാതെയുമാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.
കോണ്‍ഗ്രസസിനകത്തു നിന്നു തന്നെ വലിയ വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് പുരസ്‌കാരം വാങ്ങില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കിയിരിക്കുന്നത്. മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ശശി തരൂര്‍ കൊല്‍ക്കത്തയിലേക്ക് പോകുമെന്നും എംപിയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
















