Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

അവളുടെ ലൈംഗിക ബന്ധത്തിന്റെ 115 വീഡിയോ ക്ലിപ്പുകള്‍: കാമുകനെ ആരാച്ചാരാക്കി മകളെയും ഭര്‍തൃമാതാവിനെയും വെട്ടി നുറുക്കി; അനുശാന്തി ഇരട്ടക്കൊലപാതകത്തിന്റെ ആസൂത്രിക ?

മാതൃത്വത്തിന് അപമാനമായ അനുശാന്തി ജീവിതത്തില്‍ ശാന്തി കിട്ടുമോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 10, 2025, 01:52 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മൂന്നുവയസ്സുള്ള മകളെയും ഭര്‍തൃ മാതാവിനെയും വീട്ടിനുള്ളിലിട്ട് വെട്ടിക്കൊന്ന് രക്തത്തില്‍ കുളിക്കുമ്പോള്‍ അവള്‍ ഓര്‍ത്തു സന്തോഷിച്ചത്, കാമുകനുമൊത്തുള്ള സുഖജീവിതവും കാമം തീര്‍ക്കാനുള്ള പുതു വഴികളുമായിരുന്നു. അതിനായി സ്വന്തം രക്തത്തില്‍ പിറന്ന പിഞ്ചു കുഞ്ഞിനെ ജാരന്റെ കത്തിക്കിരയാക്കിയ അമ്മയാണ് ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസിലെ രണ്ടാംപ്രതിയായ അനുശാന്തി. മാതൃത്വത്തിനു തന്നെ അപമായമായി മാറിയ ഇവര്‍ക്ക് 2025 ജനുവരിയില്‍ ജാമ്യം നല്‍കിയിരുന്നു. കാഴ്ചശ്കതി പൂര്‍ണ്ണമായും നഷ്ടപ്പെട്ടുവെന്ന കാരണത്താലാണ് ജാമ്യം അനുവദിച്ചത്. സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകമായിരുന്നു അനുശാന്തിയും കാമുകന്‍ നിനോമാത്യുവും ചേര്‍ന്ന് നടത്തിയത്. കൊലപാതക ഗൂഢാലോചനയുടെ മുഖ്യ കാര്‍മ്മികത്വം നിര്‍വഹിച്ചത് അനുശാന്തി ആയിരുന്നു. കൊലപാതകം നടത്തിയത് കാമുകന്‍ നിനോ മാത്യുവും.

‘ രണ്ടു ടെക്‌നോക്രാറ്റുകള്‍ക്കിടയില്‍ ഉടലെടുത്ത അവിഹിതവും കാമാസക്തി നിറഞ്ഞതുമായ ബന്ധം തങ്ങളുടെ പങ്കാളികളെയും കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും വഞ്ചിക്കുകയും അതിന്റെ ഫലമായി വയോധികയായ സ്ത്രീയെയും മൂന്നര വയസ്സുള്ള കുഞ്ഞിനെയും കൊലപ്പെടുത്തുകയും ആ ബന്ധത്തിലെ സ്ത്രീയുടെ ഭര്‍ത്താവിനെ ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്തു.” ആറ്റിങ്ങല്‍ ഇരട്ടക്കൊലയെക്കുറിച്ചുള്ള ഹൈക്കോടതി വിധിന്യായം ആരംഭിക്കുന്നത് ഇങ്ങനെയാണ്. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ സ്വകാര്യ കമ്പനിയിലെ അസോസിയേറ്റ് പ്രോജക്ട് ഓഫീസറായിരുന്നു ആക്കുളം കരിമണല്‍ സ്വദേശിയായ നിനോ മാത്യു. ഇതേ കമ്പനിയിലെ ടീം ലീഡറായിരുന്നു ആറ്റിങ്ങല്‍ മാമം സ്വദേശിയായ അനുശാന്തി. ആറുവര്‍ഷം ഇരുവരും ഇതേ കമ്പനിയിലാണ് ജോലി നോക്കിയിരുന്നത്. ജോലി സ്ഥലത്തുവെച്ചുള്ള പരിചയം പ്രണയമായി വളര്‍ന്നു.

ഇവരുടെ ബന്ധം അറിഞ്ഞ അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷ് ഇത് ചോദ്യംചെയ്തു. തുടര്‍ന്ന് ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കി ഒരുമിച്ചുജീവിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. 2014 ഏപ്രില്‍ 16നായിരുന്നു നാടിനെ നടുക്കിയ ആ ഇരട്ടക്കൊലപാതകം. ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനു ശേഷമായിരുന്നു കൂട്ടക്കൊലയ്ക്കു നിനോമാത്യു എത്തിയത്. സഹായിയായി അനുശാന്തിയും. മകളുടെയും ഭര്‍തൃ മാതാവിന്റെയും കൊലയ്ക്കു ശേഷം രക്തപ്പാടുകള്‍ തുടയ്ക്കാന്‍ പഴയ ബനിയന്‍ ഉള്‍പ്പെടെ തുണികള്‍, ചോരതെറിച്ച വസ്ത്രം മാറി പുതിയതു ധരിക്കാന്‍ വസ്ത്രം എന്നിവയെല്ലാം അനുശാന്തിയാണ് എടുത്തു കൊടുത്തത്. കൊലപ്പെടുത്തിയത് അനുശാന്തിയുടെ അമ്മായിയമ്മ ഓമനയെയും (58), അനുശാന്തിയുടെ മൂന്നു വയസ്സുള്ള മകള്‍ സ്വസ്തികയെയുമാണ്.

ആറ്റിങ്ങലിലുള്ള തുഷാരം വീട്ടിലേക്ക് അയാള്‍ എത്തിയത് രാവിലെ 11 മണിയോടെയാണ്. കോളിങ് ബെല്‍ കേട്ടപ്പോള്‍ ഒക്കത്ത് മൂന്നു വയസ്സുകാരിയുമായി ഓമന പുറത്തേക്കു വന്നു. ”ഞാന്‍ ലിജീഷിന്റെ സുഹൃത്താണ്. എന്റെ വിവാഹമാണ്. ക്ഷണിക്കാനാണ് വന്നത്” ഇങ്ങനെ പറഞ്ഞാണ് അയാള്‍ വീട്ടിലേക്കു കയറിയത്. മകന്‍ വീട്ടില്‍ ഇല്ലെന്ന് ഓമന പറഞ്ഞെങ്കിലും അയാള്‍ തിരിച്ചുപോകാന്‍ തയാറായില്ല. കുറെക്കാലമായി അവനെ കണ്ടിട്ടെന്നും ഫോണില്‍ വിളിച്ചു വരുത്താമോ എന്നും ചോദിച്ചപ്പോള്‍ ഓമനയ്ക്ക് പ്രത്യേകിച്ച് സംശയമൊന്നും തോന്നിയില്ല. മകനെ ഫോണില്‍ വിളിച്ച് പെട്ടെന്ന് വീട്ടിലേക്കു വരണമെന്ന് പറഞ്ഞ് അയാളോട് കയറിയിരിക്കാന്‍ ഓമന പറഞ്ഞു. പിന്നാലെ കുഞ്ഞുമായി അടുക്കളയിലേക്കു പോയി. പെട്ടെന്ന് ഓമനയെ പിന്നില്‍ നിന്ന് അയാള്‍ തലയ്ക്കടിച്ചു വീഴ്ത്തി. തറയില്‍ വീണ വൃദ്ധയെ കൈയ്യിലിരുന്ന വെട്ടുകത്തി കൊണ്ട് വെട്ടിനുറുക്കി.

ഓമനയുടെ കയ്യില്‍ നിന്ന് താഴെ തെറിച്ചുവീണ പിഞ്ചുകുഞ്ഞ് പൊട്ടിക്കരഞ്ഞു. കരച്ചിലൊന്നും വകവെയ്ക്കാതെ ആ നരാധമന്‍ കുഞ്ഞിനെ തറയിലിട്ട് വെട്ടിനുറുക്കി. ഇരുവരുടെയും മരണം ഉറപ്പിക്കും വരെ വെട്ടി. മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ വീടിനുള്ളില്‍ ചോര തളംകെട്ടി. ദേഹത്തും കൈയ്യിലുമൊക്കെ തെറിച്ച ചോരത്തുള്ളികള്‍ തുടയ്ച്ചു കളഞ്ഞ് അയാള്‍ കാത്തിരുന്നു. അനുശാന്തിയുടെ ഭര്‍ത്താവിനെക്കൂടി കൊന്നാലേ ടാസ്‌ക്ക് പൂര്‍ത്തിയാകൂ. ഇല്ലെങ്കില്‍ തങ്ങളുടെ ബന്ധത്തിന് വീണ്ടും വിലങ്ങുതടിയുണ്ടാകും. ലിജീശിനെ കാത്ത് നിനോ മാത്യു വീടിനുള്ളില്‍ കാത്തു നിന്നും. വീട് അകത്തു നിന്നും പൂട്ടിയിട്ടായിരുന്നു കൊലപാതകത്തിനു വേണ്ടി കാത്തു നിന്നത്.

അന്നുരാവിലെ 7.45 ഓടെയാണ് ലിജീഷ് ആറ്റിങ്ങലിലെ തുഷാരം വീട്ടില്‍ നിന്നിറങ്ങിയത്. ആലംകോട് ചാത്തമ്പാറയില്‍ പുതുതായി ഇവര്‍ ഒരു വീട് നിര്‍മ്മിക്കുന്നുണ്ട്. അവിടേക്കാണ് അന്ന് രാവിലെ ലിജീഷ് പോയത്. അച്ഛന്‍ തങ്കപ്പന്‍ ചെട്ടിയാരും ലിജീഷിനൊപ്പമുണ്ടായിരുന്നു. പിന്നാലെ അനുശാന്തിയും വീട്ടില്‍ നിന്നിറങ്ങി. പിന്നെ ആ വീട്ടില്‍ ലിജീഷിന്റെ അമ്മ ഓമനയും മൂന്നരവയസ്സുകാരിയായ മകള്‍ സ്വാസ്തികയും മാത്രമാണുണ്ടായിരുന്നത്. 11 മണിയോടെയാണ് അമ്മ ഓമന ലിജീഷിനെ ഫോണില്‍ വിളിച്ചത്. ഒരു സുഹൃത്ത് കാണാന്‍ വന്നിട്ടുണ്ടെന്നും പെട്ടെന്ന് വീട്ടിലേക്കു വരണമെന്നുമായിരുന്നു പറഞ്ഞത്. ഉടന്‍തന്നെ ലിജീഷ് വീട്ടിലെത്തി. എന്നാല്‍ മുന്‍വാതില്‍ അകത്തുനിന്ന് അടച്ചിരുന്നു. മുട്ടിയെങ്കിലും ആരും വാതില്‍ തുറന്നില്ല. പിന്‍വശത്തെത്തി നോക്കിയെങ്കിലും ആ വാതിലും അടച്ചിരിക്കുകയായിരുന്നു.

തുടര്‍ന്ന് മുന്‍വശത്തെ വാതില്‍ തള്ളിത്തുറന്ന് ലിജീഷ് അകത്തു കയറി. പെട്ടെന്നാണ് അയാള്‍ക്ക് നേരെ വാതിലിനു പിന്നില്‍ നിന്ന് ആരോ മുളകുപൊടി എറിഞ്ഞത്. പിന്നാലെ അയാളെ കത്തികൊണ്ട് ആക്രമിക്കാനും ശ്രമിച്ചു. കഴുത്ത് ലക്ഷ്യമാക്കിയാണ് നിനോ ആദ്യം വെട്ടിയത്. എന്നാല്‍ ലിജീഷ് അത് തടുത്തു. അലറിക്കരഞ്ഞു കൊണ്ട് പുറത്തേക്കോടിയ ലിജീഷിനെ പിന്തുടര്‍ന്നു വെട്ടിവീഴ്ത്തി. ശേഷം വീടിനു താഴെയുള്ള ഇടവഴിയിലൂടെ നിനോ മാത്യു രക്ഷപ്പെട്ടു. വെട്ടുകൊണ്ടെങ്കിലും ലിജീഷ് മകളെയും അമ്മയെയും ഉപദ്രവിച്ചോ എന്നറിയാന്‍ വീട്ടിലേക്കു കയറി. വീടിനകത്ത് കയറിയ ലിജീഷ് കണ്ടത് ചോരയില്‍ കുളിച്ച് കിടക്കുന്ന അമ്മയെയും മകളെയുമായിരുന്നു. ഇരുവരെയും ആശുപത്രിയിലെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഒറ്റയ്ക്ക് ആയതിനാല്‍ ശ്രമം പരാജയപ്പെട്ടു. പക്ഷെ, കൊലപാതകം നടത്തിയ ആളെ ലിജീഷ് അന്ന് വ്യക്തമായി കണ്ടു. തന്റെ ഭാര്യയ്‌ക്കൊപ്പം ജോലി ചെയ്യുന്ന നിനോ മാത്യു.

ReadAlso:

മുഖ്യമന്ത്രി വി.ഡി. സതീശന് സാരഥിയായി ഇനി ഈ ബീഹാറുകാരന്‍: ആരാണ് ബിശ്വനാഥ് സിന്‍ഹ ?

ഓര്‍ത്തിരിക്കണം: കോര്‍പ്പറേഷന്‍ ഓര്‍ത്തോ വാര്‍ഡായോ?; മേയര്‍ അടക്കം നിരവധി കൗണ്‍സിലര്‍മാര്‍ പ്ലാസ്റ്ററിട്ടു; സത്യപ്രതിജ്ഞാ ലംഘനം തമ്മിലടിച്ച് തീര്‍ക്കണ്ട പ്രശ്‌നമോ ?

മുഖ്യമന്ത്രിയെ ‘മൈക്ക് ചതിച്ചു’: പരിശോധിച്ച് തീരുമാനിക്കുമെന്ന് സഭയില്‍, ‘ഒരു കാരണവശാലും കൊടുക്കില്ല’ എന്ന് കുഞ്ഞാലിക്കുട്ടിയോട് രഹസ്യം; VIDEO

എന്താണ് ഹീറ്റ്‌ഡോം ?: താപ താഴികക്കുടങ്ങള്‍ക്കു പിന്നിലെ ശാസ്ത്രം; ആഘാത ലഘൂകരണം എങ്ങനെ ?

ആരാണീ ഡെപ്യൂട്ടി സ്പീക്കര്‍ ?: അവരുടെ അവകാശങ്ങള്‍ എന്തൊക്കെ ?:

2014 ഏപ്രില്‍ 4നാണ് തന്റെ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന കാര്യം ലിജീഷ് അറിയുന്നത്. അനുശാന്തിയെ തന്റെ ജീവിതത്തിലേക്കു ക്ഷണിച്ചു കൊണ്ട് നിനോ മാത്യു അയച്ച സന്ദേശം ലിജീഷ് കണ്ടു. ഇതാണ് എല്ലാത്തിനും തുടക്കം. 6 വര്‍ഷത്തോളം ഒരുമിച്ച് ജോലി ചെയ്ത ഇവര്‍ ആദ്യം സൗഹൃദത്തില്‍ തുടങ്ങി പിന്നെയതു പ്രണയമായി വളരുകയായിരുന്നു. ഇരുവരും മെസേജ് അയക്കുന്നതും ഫോണ്‍ വിളിക്കുന്നതുമെല്ലാം സ്ഥിരമായി. ഒരുമിച്ച് ജീവിക്കാമെന്നും ഇവര്‍ കണക്കുകൂട്ടിയിരുന്നു. നിനോയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ലിജീഷ് ഭാര്യയോട് പലതവണ പറഞ്ഞു. പക്ഷേ, അനുശാന്തി അതിനു തയാറായില്ല. നിനോ മാത്യുവിനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവും മൂന്നുവയസ്സുകാരിയായ കുഞ്ഞും ഒരു തടസ്സമാണെന്ന് അനുശാന്തി കരുതി. അവരെ ഇല്ലാതാക്കാനായി നിനോയുമായി ചേര്‍ന്ന് പദ്ധതി തയാറാക്കി.

ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ അന്നും അനുശാന്തി ഓഫിസിലേക്കു പോയി. രാവിലെ പത്തേമുക്കാലോടെയാണ് നിനോ മാത്യു ഓഫിസില്‍ നിന്നു പുറത്തേക്കിറങ്ങിയത്. ആരു ചോദിച്ചാലും ചിട്ടി പിടിക്കാന്‍ പോയതാണെന്നു പറയാന്‍ അനുശാന്തിയോടു പറഞ്ഞു. അറ്റം മുറിച്ചുമാറ്റിയ ബെയ്‌സ്‌ബോള്‍ സ്റ്റിക്, വെട്ടുകത്തി, മുളകുപൊടി, രക്തം തുടയ്ക്കാനുള്ള തോര്‍ത്ത് എന്നിവ അയാള്‍ ലാപ്‌ടോപ് ബാഗില്‍ കരുതി. കഴക്കൂട്ടത്തു കടയില്‍നിന്നു പുതിയ ചെരുപ്പും വാങ്ങിയാണ് ലിജീഷിന്റെ തുഷാരം എന്ന വീട്ടിലെത്തിയത്. മോഷണത്തിനിടെ നടന്ന കൊലപാതകം എന്ന് വരുത്തിത്തീര്‍ക്കാനായി ഇരുവരുടെയും ശരീരത്തിലുള്ള സ്വര്‍ണാഭരണങ്ങള്‍ നിനോ മോഷ്ടിക്കുകയും ചെയ്തിരുന്നു.

കരിമണലിലെ നിനോയുടെ വീട്ടില്‍ നിന്നാണ് പൊലീസ് അയാളെ കസ്റ്റഡിയിലെടുത്തത്. നിനോയെ ചോദ്യം ചെയ്തതോടെ കുറ്റകൃത്യത്തില്‍ അനുശാന്തിയുടെ പങ്കിനെപ്പറ്റി പൊലീസിനു സംശയം ബലപ്പെട്ടത്. കൊലപാതകം നടന്ന ദിവസം, ‘എന്തായി’ എന്ന് അനുശാന്തി നിനോ മാത്യുവിന് സന്ദേശം അയച്ചിരുന്നു. ഇത് കണ്ടെത്തിയ പൊലീസ് അനുശാന്തിയെ ബന്ധപ്പെട്ടു. ഭര്‍ത്താവിന് അപകടം പറ്റിയെന്ന് അറിയിച്ചപ്പോഴും നിനോ മാത്യുവിന്റെ പേരും കാറിന്റെ നമ്പരുമൊക്കെ ചോദിച്ചപ്പോഴും എന്തിനാണെന്നു പോലും അനുശാന്തി തിരിച്ചു ചോദിക്കാതിരുന്നപ്പോള്‍ത്തന്നെ പൊലീസിന് കാര്യങ്ങള്‍ വ്യക്തമായി. മകള്‍ മരിച്ചിട്ടും വീട്ടിലേക്കു പോകാതെ മാമത്തെ കുടുംബവീട്ടില്‍ അഭയം തേടിയ അനുശാന്തിയെ അവിടെനിന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഞ്ഞിനെ സംസ്‌കാരത്തിനു മുന്‍പു കാണണോ എന്നു പൊലീസ് ചോദിച്ചപ്പോള്‍ വേണ്ട എന്നായിരുന്നു അനുശാന്തിയുടെ മറുപടി.

നിനോയുമായുള്ള അനുശാന്തിയുടെ ബന്ധത്തിന് മകളും ഭര്‍ത്താവും തടസ്സമായതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നും ഇരുവരെയും ഒഴിവാക്കുന്നതു സംബന്ധിച്ച് നിനോ മാത്യുവും അനുശാന്തിയും വാട്‌സാപ്പിലൂടെയും എസ്എംഎസ് വഴിയും സന്ദേശങ്ങള്‍ കൈമാറിയെന്നും പൊലീസ് കണ്ടെത്തി. കൊലപാതകത്തിനു മുന്‍പു ഗൂഢാലോചന നടന്നതായും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ലാപ്‌ടോപ്, ഹാര്‍ഡ് ഡിസ്‌ക്, മൊബൈല്‍ ഫോണ്‍ എന്നിവയില്‍നിന്നു ഫോറന്‍സിക് ലാബ് അധികൃതര്‍ കണ്ടെത്തിയ തെളിവും നിര്‍ണായകമായി. അഞ്ചര മാസത്തോളം നീണ്ട കേസിന്റെ വിചാരണയില്‍ 49 സാക്ഷികളെ വിസ്തരിച്ചു. 85 രേഖകളും 41 തൊണ്ടിമുതലും കോടതി തെളിവായി സ്വീകരിച്ചു.

പ്രണയസാഫല്യത്തിനായി അരുംകൊല ചെയ്ത നിനോ മാത്യുവിനും അനുശാന്തിക്കുമെതിരെ പൊലീസ് ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളില്‍ ഇരുവരുടെയും വഴിവിട്ട ബന്ധം വെളിവാക്കുന്ന വിഡിയോകളും ഫോട്ടോകളും സന്ദേശങ്ങളും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ ഇവരുടെ ശാരീരിക ബന്ധത്തിന്റെ 115 വിഡിയോകളാണുണ്ടായിരുന്നത്. ഇതു മുഴുവന്‍ രണ്ടുപേരുടെയും മൊബൈലുകളില്‍ നിന്നു കണ്ടെടുത്തവയാണ്. സെല്‍ഫി ദൃശ്യങ്ങളും ഇതിലുണ്ട്. ഒറ്റയ്ക്കും കൂട്ടായും എടുത്ത അറുനൂറോളം ചിത്രങ്ങളും 40,000 വാട്‌സാപ് സന്ദേശങ്ങളും കോടതിയില്‍ ഹാജരാക്കി. കേസില്‍ അനുശാന്തിക്ക് 2025 ജനുവരിയില്‍ ജാമ്യം നല്‍കി. നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു.

CONTENT HIGH LIGHTS; 115 video clips of sex with boyfriend: 3-year-old girl hacked her daughter and mother-in-law to pieces after making boyfriend her executioner; Is she the mastermind behind the Attingal double murder?

Tags: കാമുകനെ ആരാച്ചാരാക്കി 3 വയസ്സുകാരി മകളെയും ഭര്‍തൃമാതാവിനെയും വെട്ടി നുറുക്കിഅനുശാന്തി ഇരട്ടക്കൊലപാതകത്തിന്റെ ആസൂത്രിക ?ANWESHANAM NEWSanusanthiNINO MATHEWLIGEESHATTINGAL TWIN MURDERകാമുകനുമായി ലൈംഗിക ബന്ധത്തിന്റെ 115 വീഡിയോ ക്ലിപ്പുകള്‍

Latest News

ISRO ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറായി എന്‍. ജയന്‍ നിയമിതനായി

ആറ്റുകാലില്‍ യുവതിയുടെ ആത്മഹത്യ: വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

കുട്ടികളിലെ സ്‌കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ

ഗ്രാമീണ നന്മകളുടെ കലവറയൊരുക്കി ഗ്രാമോദയ ലോഞ്ച് എക്സ്പോയ്ക്ക് കൊച്ചിയില്‍ തുടക്കമായി

ശാരീരിക പരിമിതികളെ കാറ്റിൽപ്പറത്തി അനീഷ് പി. രാജൻ; എൻ.എസ്.കെ ട്രോഫിയിലും വിക്കറ്റ് കൊയ്ത്തുമായി ഇടുക്കിയുടെ അഭിമാനതാരം!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies