തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്ന് കെ സുരേന്ദ്രൻ. ശബരിമലയിലെ സ്വർണക്കൊള്ളക്കാർ ഈ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്നും എൽഡിഎഫും യുഡിഎഫും തീവ്രവാദ ശക്തികളുമായിട്ടാണ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത് എന്നും സുരേന്ദ്രൻ പറഞ്ഞു. യുഡിഎഫ്-ജമാഅത്തെ ഇസ്‌ലാമി ബന്ധവും എൽഡിഎഫ് പോപ്പുലർ ഫ്രണ്ട് ബന്ധവും ജനം തിരിച്ചറിയുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അതേസമയം സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ട പോളിങ് വടക്കൻ കേരളത്തിൽ പുരോഗമിക്കുകയാണ്. രാവിലെ തന്നെ പലയിടത്തും പോളിങ് ബൂത്തുകൾക്ക് മുന്നിൽ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമാണ്. ചിലയിടങ്ങളില്‍ വോട്ടിംഗ് മെഷീൻ തകരാറിലായി.
തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
















