തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തികഞ്ഞ വിജയ പ്രതീക്ഷയിലാണെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചുള്ള വിധി ഉണ്ടാകും. ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ പ്രധാന വിഷയം ആകുമെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതമാണെന്ന് സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. രണ്ടാമത്തെ പരാതിയെ രാഷ്ട്രീയ പ്രേരിതം എന്ന് വിലയിരുത്താമെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ട പോളിങ് വടക്കൻ കേരളത്തിൽ പുരോഗമിക്കുകയാണ്. രാവിലെ തന്നെ പലയിടത്തും പോളിങ് ബൂത്തുകൾക്ക് മുന്നിൽ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമാണ്. ചിലയിടങ്ങളില്‍ വോട്ടിംഗ് മെഷീൻ തകരാറിലായി. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
















