ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രതീക്ഷയ്ക്ക് അപ്പുറത്തുള്ള വിജയം കൈവരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. മതനിരപേക്ഷതയ്ക്കും വികസനത്തിനും ജനക്ഷേമത്തിനുമാണ് ജനങ്ങൾ വോട്ട് രേഖപ്പെടുത്തുന്നത്. വര്‍ഗീയ കൂട്ടുകെട്ട് കേരളത്തിലും രൂപപ്പെട്ടു. അത് സാധാരണ ജനങ്ങളുടെ ജീവിതത്തെ വലിയ തോതില്‍ അപകടപ്പെടുത്തുന്നു. അതിന്റെ ഭാഗമായിട്ടാണ് പതിവില്‍ കവിഞ്ഞ രീതിയില്‍ യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് പിന്തുണ നല്‍കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ഇത് വര്‍ഗീയ നിലപാടിന്റെ ഭാഗമാണ്. വർഗീയ ശക്തികളുമായി യാതൊരു ഒത്തുതീർപ്പിനും എൽഡിഎഫ് ഇല്ല. പിഡിപിയുമായും ജമാഅത്ത് ഇസ്ലാമിയുമായും എൽഡിഎഫിന് തെരഞ്ഞെടുപ്പ് സഖ്യമില്ല. വർഗീയത വർഗീ ശക്തികളുമായുള്ള യാതൊരു വിട്ടുവീഴ്ചക്കും എൽഡിഎഫ് തയ്യാറല്ലെന്നും ഇടതുപക്ഷത്തിന് ആർക്കും വോട്ട് ചെയ്യാമെന്നും ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
















