തദ്ദേശ തെരഞ്ഞെടുപ്പ് സാമ്പിൾ വെടിക്കെട്ട് എന്നും പൂരം വരാനിരിക്കുന്നതേയുള്ളൂ എന്നും മന്ത്രി കെ രാജൻ. വോട്ട് രേഖപ്പെടുത്തിയ ശേഷം മന്ത്രി കെ രാജന്‍ സംസാരിക്കുകയായിരുന്നു. സർക്കാരിന്റെ വിലയിരുത്തൽ ആവട്ടെ തദ്ദേശ തെരഞ്ഞെടുപ്പ്. സർക്കാരിന്നെ ജനം വിലയിരുത്തട്ടെയെന്നും മന്ത്രി പറഞ്ഞു. വോട്ട് ചെയ്യാന്‍ തുടങ്ങിയത് മുതല്‍ ഒരേ ബൂത്തിലാണ് വോട്ട് ചെയ്യുന്നതെന്ന് രാജന്‍ പറഞ്ഞു. എല്‍ഡിഎഫിന് അനുകൂല തരംഗമുണ്ടായി. കേരളത്തിന്റെ വികസന പ്രവര്‍ത്തനത്തില്‍ 9200 കോടി രൂപ സംഭാവന ചെയ്ത കിഫ്‌ക്കെതിരെ നോട്ടീസ് അയച്ച് സാധാരണ തെരഞ്ഞെടുപ്പില്‍ കാണിക്കുന്ന തറവേല കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നുവെന്നും ഇതിനെ തങ്ങള്‍ ഭയക്കുന്നില്ലെന്നും രാജന്‍ കൂട്ടിച്ചേർത്തു.
















