മിക്കവരും ജോലിസ്ഥലത്തോ സ്‌കൂളിലോ യാത്ര ചെയ്യുമ്പോഴോ ഒക്കെ സോക്‌സ് സ്ഥിരമായി ധരിക്കാറുണ്ട്. പദങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതാണല്ലോ സോക്‌സുകൾ, അതിനാൽ പതിവായി കഴുകി വൃത്തിയാക്കേണം. ഒരു തവണ ഉപയോഗിച്ച സോക്‌സ് കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രമേ വീണ്ടും ധരിക്കാൻ പാടുള്ളൂ.
ഒരേ സോക്‌സ് കഴുകാതെ ഒന്നിലധികം തവണ ധരിക്കുന്നത് സ്റ്റാഫൈലോകോക്കസ് ഓറിയസ്, ആസ്‌പർജില്ലസ് സ്‌പീഷീസുകൾ പോലുള്ള ദോഷകരമായ വിവിധതരം ബാക്‌ടീരിയകളും ഫംഗസുകളും പെരുകാൻ ഇടയാക്കുമെന്ന് വിദഗ്ധർ പറയുന്നു. ചൂടും ഈർപ്പവും നിറഞ്ഞ അന്തരീക്ഷത്തിൽ ഇത്തരം സൂക്ഷ്‌മാണുക്കൾ വേഗത്തിൽ വളരാൻ സാധ്യതയുണ്ട്. ഇത് പാദങ്ങളിൽ അണുബാധയുണ്ടാക്കും.
കഴുകാത്ത സോക്‌സുകൾ ആവർത്തിച്ച് ഉപയോഗിക്കല്ലേ…
കഴുകാത്ത സോക്‌സുകളിൽ വിയർപ്പ് അടിഞ്ഞു കൂടി, ബാക്‌ടീരിയകളും ഫംഗസുകളും അടിഞ്ഞുകൂടാൻ ഇടയാകും
കാലുകളിൽ ചൊറിച്ചിൽ, തൊലി പൊളിഞ്ഞു പോകുക, വേദനാജനകമായ കുമിളകൾ എന്നിവ ഉണ്ടാകും
ദീർഘനേരത്തെ ഉപയോഗം ചർമത്തിലും കാൽവിരലുകൾക്കും കേടുപാടുകൾ വരുത്തും
കാലിലെ മുറിവുകൾ വഷളാക്കാനും ഗുരുതരമായ അണുബാധയുണ്ടാകാനും സാധ്യത
സോക്‌സ് ധരിക്കുമ്പോൾ ഓർക്കേണ്ട കാര്യങ്ങൾ
ഇറുകിയ സോക്‌സിനോട് ബൈ പറയാം
മഴക്കാലങ്ങളിൽ സോക്‌സ് ഒഴിവാക്കാം
ഈർപ്പമോ നനവോ ഉള്ള സോക്‌സുകൾ ഉപയോഗിക്കരുത്
സോക്‌സ് അഴിച്ചതിന് ശേഷം ചൂടുവെള്ളത്താൽ കാലുകൾ കഴുകുക
കാലിൽ മുറിവുകളുള്ളപ്പോൾ സോക്‌സ് ധരിക്കരുത്
















