നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയെങ്കിലും ഇപ്പോഴും നീതി നടപ്പാക്കപെട്ടിട്ടില്ലെന്നു ഉറച്ചു വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇതിനിടെ സംവിധായകൻ വിനയൻ ദിലീപിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ഒരു അഭിമുഖം ഇപ്പോൾ വീണ്ടും ചർച്ചയായി മാറിയിരിക്കുകയാണ്.
വിനയൻ പറയുന്നു….
എന്റെ വ്യക്തിപരമായ അനുഭവത്തിൽ നിന്ന് ദിലീപ് ആളുകളെ എളുപ്പത്തിൽ സ്വാധീനിച്ചു മനസ്സുമാറ്റാൻ കഴിവുള്ളവനാണ്. മമ്മൂട്ടിയും മോഹൻലാലും അയാളുടെ കൈകളിലെ കളിപ്പാവകളാണെന്നും എനിക്കറിയാം. രാഷ്ട്രീയ രംഗത്തില്ലാത്തതിന്റെ നൂറിരട്ടി വൈരാഗ്യബുദ്ധിയോടെയാണ് ദിലീപ് സിനിമരംഗത്ത് പ്രവർത്തിക്കുന്നതെന്നും തന്റെ സഹപ്രവർത്തകയെ ഇത്തരത്തിൽ ക്രൂരമായി അപമാനിച്ചിട്ടുണ്ടെങ്കിൽ ദിലീപിന്റെ മുഖത്തുനോക്കാൻ കഴിയില്ല. ഇത് സത്യമാണെങ്കിൽ അദ്ദേഹത്തെ കാണാൻപോലും ആഗ്രഹിക്കുന്നില്ല.
















