അതിജീവിതയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ തിങ്കളാഴ്ച വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് എസിജെഎം കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെയാണ് നടപടി.
പൊലീസ് റിപ്പോർട്ട് സമർപ്പിക്കാത്ത സാഹചര്യത്തിലാണ് രാഹുലിനെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഇദ്ദേഹത്തെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി.
രാഹുൽ നൽകിയിട്ടുള്ള ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.
രാഹുലിനെ കാസ്റ്റഡിയില്‍ വാങ്ങിയിരുന്നെങ്കിലും അന്വേഷണവുമായി സഹകരിക്കുണ്ടായിരുന്നില്ല. നിരാഹാരം ആരംഭിച്ചതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീടാണ് അന്വേഷണസംഘം വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നായിരുന്നു രാഹുല്‍ ഈശ്വറിനെതിരായ പരാതി.
















