നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. ദിലീപ് തെറ്റുകാരനല്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് കോടതിയുടെ ബോധ്യവും അറിവുമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സത്യൻ അന്തിക്കാടിന്റെ വാക്കുകൾ
ഞാൻ കോടതിയിൽ വിശ്വസിക്കുന്ന ഒരാളാണ്. കാരണം നിരവധി തെളിവുകളും രേഖകളും സാക്ഷികളെയും പരിഗണിച്ചിട്ടാണ് കോടതി വിധി പറഞ്ഞിട്ടുള്ളത്. അത് തെറ്റാണെന്ന് പറയാൻ ആളല്ല. കോടതിക്ക് അപ്പുറത്ത് എനിക്കൊന്നുമറിയില്ല.
കോടതിയിൽ പൂർണ വിശ്വാസമാണുള്ളത്. എതിർ അഭിപ്രായമുള്ളവർക്ക് മേൽക്കോടതികളിലേക്ക് പോകാം. ദിലീപ് തെറ്റുകാരനല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കിൽ അത് കോടതിയുടെ ബോധ്യവും അറിവുമാണ്. അപ്പോൾ ഒരു പൗരനെന്ന നിലയിൽ കോടതിയെ ബഹുമാനിക്കുന്നു.
സിനിമാ സംഘടനകളിൽ വളരെ സജീവമായി നിൽക്കുന്ന ഒരാൾ അല്ല ഞാൻ. ദിലീപ് അമ്മയിലോ ഫെഫ്ക്കയിലോ തിരിച്ചുവരുന്നതിനെ കുറിച്ച് ഇപ്പോൾ പറയേണ്ട കാര്യമല്ല
















