അരുണാചൽപ്രദേശിൽ അസമിൽ നിന്ന് തൊഴിലാളികളുമായി പുറപ്പെട്ട ലോറി കൊക്കയിലേക്ക് മറിഞ്ഞ് 21 പേർ മരിച്ചു. ഡിസംബർ 8 ന് രാത്രിയിൽ ചൈന അതിർത്തിക്കടുത്തുള്ള ഹയുലിയാങ്-ചഗ്ലഗാം റോഡിലാണ് അപകടം നടന്നത്.
തിങ്കളാഴ്ച നടന്ന അപകടം പ്രദേശത്തിന്റെ വിദൂര സ്ഥാനം, നെറ്റ്‌വർക്ക് കിട്ടാത്തത്, മോശം റോഡ് എന്നിവ കാരണം ബുധനാഴ്ച വൈകുന്നേരം ആണ് അപകട വിവരം പുറത്തറിയുന്നത്.
1000 അടി താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. 21 പേരുടെയും മൃദദേഹം പുറത്തെടുത്തിട്ടുണ്ട്. കൂടുതൽ ആളുകൾ ഉണ്ടോ എന്ന് അറിയാനായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
















