ജവഹർലാൽ നെഹ്‌റുവിനെതിരായ ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണം നുണയെന്ന് കോൺഗ്രസ്. സർദാർ വല്ലഭായ് പട്ടേലിന് കൂടുതൽ വോട്ടുകൾ ലഭിച്ചിട്ടും ജവഹർലാൽ നെഹ്‌റുവിനെയാണ് പ്രധാനമന്ത്രിയാക്കിയതെന്ന വാദം നുണയും ഭാവനയുമാണെന്ന് കോൺഗ്രസ് നേതാക്കൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറി ജയറാം രമേശ് സംഭവവുമായി ബന്ധപ്പെട്ട് പാർട്ടി സഹപ്രവർത്തകൻ പിയൂഷ് ബാബലെയുടെ വിഡിയോ എക്‌സിൽ പങ്കുവച്ചു. ലോക്‌സഭയിൽ ആഭ്യന്തരമന്ത്രി പറഞ്ഞ നിരവധി നുണകളിലൊന്ന് പൂർണ്ണമായും തുറന്നുകാട്ടിയെന്ന കുറിപ്പോടെയാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചത്.
കോൺഗ്രസ് പാർട്ടി പ്രസിഡന്റിനായുള്ള തിരഞ്ഞെടുപ്പിൽ 28 വോട്ടുകൾ സർദാർ വല്ലഭായ് പട്ടേലിനും രണ്ട് വോട്ടുകൾ ജവഹർലാൽ നെഹ്‌റുവിനും ലഭിച്ചു. എന്നിട്ടും രണ്ട് വോട്ടുകൾ മാത്രം ലഭിച്ച നെഹ്‌റു പ്രധാനമന്ത്രിയായി എന്നായിരുന്നു അമിത് ഷാ നടത്തിയ പരാമർശം.
















