പാലക്കാട്: ലൈംഗികാരോപണ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കും സംവിധായകനും മുന്‍ എംഎല്‍എയുമായ പി ടി കുഞ്ഞുമുഹമ്മദിനുമെതിരെ ഡോക്ടര്‍ സൗമ്യ സരിന്‍.
ഇടതുപക്ഷമായാലും വലതുപക്ഷമായാലും ക്രിമിനലുകള്‍ക്കും പീഡകര്‍ക്കും ഒരു വ്യത്യാസവുമില്ലെന്ന് സൗമ്യ സരിന്‍ പറഞ്ഞു. ഇവരുടെ രൂപത്തിലും ഭാവത്തിലും മാത്രമേ വ്യത്യാസമുള്ളുവെന്നും രണ്ടും ഒന്ന് തന്നെയാണെന്നും സൗമ്യ സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും പി ടി കുഞ്ഞുമുഹമ്മദിന്റെയും ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു സൗമ്യയുടെ വിമര്‍ശനം. ഇവരെ പോലുള്ളവരെ താങ്ങുന്നവരും വിഷം പേറുന്നവരാണെന്ന് സൗമ്യ കുറിച്ചു.
ഏത് പാര്‍ട്ടി ആയാലും ഇവര്‍ക്ക് എതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ പുറം ലോകം കാണിക്കാതെ അകത്തിടാനുള്ള നിയമവും നെഞ്ചുറപ്പും ആവശ്യമാണ്. കേരള സര്‍ക്കാരും നിയമസംവിധാനവും അത് കാണിക്കുമെന്നും സൗമ്യ കൂട്ടിച്ചേര്‍ത്തു.
















