രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി. എസ്പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാവും കേസ് അന്വേഷിക്കുക. കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാനിയാണ് അന്വേഷണ ഉദ്യോഗസ്ഥ.
രാഹുലിനെതിരെയുള്ള രണ്ടാമത്തെ പീഡന കേസും നിലവിൽ അന്വേഷിക്കുന്നത് എസ്പി ജി.പൂങ്കുഴലിയാണ്. ആദ്യ കേസില്‍ രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി കേസ് ഈ മാസം 15 ന് വീണ്ടും പരിഗണിക്കും.
രണ്ടാമത്തെ കേസില്‍ തിങ്കളാഴ്ച അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്ന ഉപാധിയോടെയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
















