കാസർകോട് ഉപ്പള സോങ്കാലിൽ യുവതി ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടങ്കൈ റോഡിലെ മൊയ്തീൻ സവാദിന്റെ ഭാര്യ ഫാത്തിമത്ത് നസ്ബീന (25) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. കിടപ്പുമുറിയിലെ ജനലിൽ ആണ് തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഉപ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നസ്ബീനക്ക് മൂന്നു മാസം പ്രായമുള്ള കുട്ടിയുണ്ട്. മരണത്തിൽ മഞ്ചേശ്വരം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചിരിക്കുകയാണ്.
















