Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

അതിസുന്ദരമായ തീരവും മനോഹരമായ പ്രകൃതി ഭംഗിയും; വർക്കലയെ അടുത്തറിയാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 12, 2025, 04:54 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം നഗരത്തിൽ നിന്നും 40 കിലോമീറ്ററും തുറമുഖ നഗരമായ കൊല്ലത്ത് നിന്നും 26 കിലോമീറ്ററും മാറി തിരുവനന്തപുരം – കൊല്ലം തീരദേശ ഹൈവേയിലാണ് വർക്കല സ്ഥിതിചെയ്യുന്നത്. ജില്ലയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരസഭയും പ്രധാന വാണിജ്യ കേന്ദ്രവും കൂടിയാണ് വർക്കല. വിശാലമായ കടലും നീലാകാശവും ചേരുന്ന അതിമനോഹരമായ ഇടമാണ് വർക്കല.

വർക്കലയുടെ പ്രധാന ആകർഷണം കടലിന് അഭിമുഖമായി തലയുയർത്തി നിൽക്കുന്ന, അപൂർവമായ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുള്ള ക്ലിഫ് ആണ്. സ്വദേശികൾക്കിടയിൽ മാത്രമല്ല, വിദേശികൾക്കിടയിലും വർക്കലയ്ക്കു ഇത്രയേറെ സ്വീകാര്യത സമ്മാനിച്ചതിനു പുറകിലെ പ്രധാന കാരണങ്ങൾ അതിസുന്ദരമായ തീരവും മനോഹരിയായ പ്രകൃതിയുമാണ്. കടലും കടലിനു സമീപത്തു തന്നെയുള്ള ക്ലിഫും അതിഥികളെ ആകർഷിക്കുന്ന കാഴ്ചയാണ്. കേരളത്തിലെ മറ്റു കടൽത്തീരങ്ങളെ പോലെയല്ലാതെ, അവസാദ ശിലകളും ലാറ്ററൈറ്റ് നിക്ഷേപങ്ങളും നിറഞ്ഞതാണ് ഇവിടുത്തെ ക്ലിഫ്. ഇതുപോലുള്ള ഭൂപ്രകൃതി കേരളത്തിൽ മറ്റെവിടെയും കാണുവാൻ കഴിയുകയില്ല എന്ന സവിശേഷതയുമുണ്ട്.

വർക്കലയ്ക്കു ആ പേര് ലഭിച്ചതിനു പുറകിൽ ഒരു പുരാണകഥയുണ്ട്. ബ്രഹ്മാവിന്റെ ശാപം ലഭിച്ച ദേവഗണങ്ങൾക്കു മോക്ഷം ലഭിക്കുന്നതിനായി ഒരു പൂജ നടത്തണം. അതിനു ഉചിതമായ ഒരു സ്ഥലം കണ്ടെത്താൻ തന്റെ വൽക്കലം ഊരിയെറിഞ്ഞു നാരദ മഹർഷി. മോക്ഷ പൂജയ്ക്കായി വൽക്കലം പതിച്ച സ്ഥലം പിന്നീട് വർക്കല എന്നറിയപ്പെട്ടുവെന്നാണ് കഥ. വർക്കലയിലെ കടൽത്തീരത്തിനു പാപനാശം എന്നൊരു പേരുകൂടിയുണ്ട്. പാപങ്ങൾ നശിപ്പിക്കുന്ന തീരമെന്നു ഇതിനെ വിളിക്കുന്നതിനു പുറകിലൊരു വിശ്വാസമുണ്ട്. ഹൈന്ദവ ആചാര പ്രകാരം മരണത്തിനു ശേഷമുള്ള പതിനാറാമത്തെ ദിവസമാണ് ബലിതർപ്പണം. ബലിതർപ്പണത്തിനു ശേഷം പാപനാശത്തിൽ മുങ്ങി കുളിച്ചാൽ സകല പാപങ്ങളും തീരുമെന്നാണ് വിശ്വാസം. പാപനാശം ദക്ഷിണ കാശി എന്നുകൂടി അറിയപ്പെടുന്നു. കടൽത്തീരത്തെ അഭിമുഖീകരിച്ച് ഏകദേശം രണ്ടായിരം വർഷത്തിനു മുകളിൽ പഴക്കമുള്ള ഒരു ജനാർദ്ദന സ്വാമി ക്ഷേത്രം പാറക്കെട്ടുകൾക്കു മുകളിലായി സ്ഥിതി ചെയ്യുന്നുണ്ട്. ബലിതർപ്പണം നടത്തി, മുങ്ങി കുളിച്ചതിനു ശേഷം ഈ ക്ഷേത്രത്തിൽ തൊഴുതു പ്രാർത്ഥിച്ചാണ് ഇവിടെയെത്തുന്ന ഭൂരിപക്ഷവും മടങ്ങുക.

സാമൂഹ്യ പരിഷ്ക്കർത്താവായ ശ്രീ നാരായണ ഗുരുവിന്റെ ശിവഗിരി മഠം, ആശ്രമം എന്നിവ വർക്കലയിലെ മറ്റു പ്രധാനാകർഷണങ്ങളാണ്. പതിനായിരക്കണക്കിന് തീർഥാടകർ എത്തുന്ന സ്ഥലമെന്ന പ്രത്യേകതയും വർക്കലയ്ക്ക് സമ്മാനിച്ചതിൽ ഈ ആശ്രമത്തിനുള്ള പങ്ക് ചെറുതല്ല.അസ്തമയ കാഴ്ചകൾ മാത്രമല്ലാതെ ധാരാളം ജലവിനോദങ്ങളും വർക്കലയിൽ ആസ്വദിക്കാവുന്നതാണ്. ജെറ്റ് സ്കീയിങ്, പാരാസെയ്‌ലിങ്, ബനാന ബോട്ട് റൈഡിങ് എന്നിവയെല്ലാം സാഹസിക പ്രിയർക്കായി ഈ കടൽത്തീരം കാത്തുവച്ചിട്ടുണ്ട്. വർക്കലയ്ക്കു സമീപത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു ബീച്ചാണ് എടവ. വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും അഞ്ചു കിലോമീറ്റർ മാത്രം യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാവുന്നതാണ്. കടലും കായലും ഒരുമിച്ചു ചേരാതെ മൺതിട്ടകൾക്കിരുപുറവുമായി നിൽക്കുന്ന കാഴ്ച ഇവിടെയെത്തിയാൽ കാണാം.

വർക്കലയിലെത്തിയാൽ മറക്കാതെ സന്ദർശിക്കേണ്ടയിടങ്ങളാണ് അഞ്ചുതെങ്ങു കോട്ടയും ലൈറ്റ് ഹൗസും. വർക്കല ടൗണിൽ നിന്നും 12 കിലോമീറ്റർ മാത്രമാണ് ഇവിടേക്കുള്ള ദൂരം. ഈസ്റ്റ് ഇന്ത്യ കമ്പനിക്കായി ആറ്റിങ്ങൽ റാണി നൽകിയ പ്രദേശമായിരുന്നു അഞ്ചുതെങ്ങ്. പിന്നീട് കോട്ടപ്പണിയാനുള്ള അനുമതിയും സ്വന്തമാക്കിയ കമ്പനി, പതിനേഴാം നൂറ്റാണ്ടിലാണ് ഇതിന്റെ നിർമിതി പൂർത്തീകരിച്ചത്. അഞ്ചുതെങ്ങിൽ കോട്ട മാത്രമല്ല, ഒരു ലൈറ്റ് ഹൗസുമുണ്ട്. കടലും കായലും ഒരുമിച്ചു ചേരുന്ന കാഴ്ച കാണണമെങ്കിൽ ഈ ലൈറ്റ് ഹൗസിനു മുകളിൽ കയറിയാൽ മതി. മുതാലപ്പൊഴിയും കായിക്കരയിലെ കുമാരനാശാൻ സ്മാരകവും തുടങ്ങി സഞ്ചാരികൾക്കു നിരവധി കാഴ്ചകളാണ് വർക്കലയും സമീപപ്രദേശങ്ങളും കാത്തുവച്ചിരിക്കുന്നത്.

 

 

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

Tags: TRIPTravel newsവർക്കലbeautiful destinationtourist spotTourist Destinationsവർക്കല ക്ലിഫ്

Latest News

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies