കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് മേയർ സ്ഥാനാർഥിയായ പിഎം നിയാസിന് തോൽവി. കെ.പി.സി.സി ജനറൽ സെക്രട്ടറി കൂടിയായ നിയാസ് പാറോപ്പടി ഡിവിഷനിൽ നിന്നാണ് ജനവിധി തേടിയത്. കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫായിരുന്നു നിയാസിൻറെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നത്. കോഴിക്കോട് കോർപറേഷനിൽ യുഡിഎഫ് രണ്ടാം സ്ഥാനത്താണ്. എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്. എൽഡിഎഫ് 17 ഇടത്തും യുഡിഎഫ് 12 ഇടത്തും എൻഡിഎ ഏഴിടത്തും മുന്നേറുന്നു. 2 ഇടങ്ങളിൽ മറ്റ് സ്ഥാനാർഥികളാണ് മുന്നേറുന്നത്.
















