‘തീവ്രത’ പരാമർശം നടത്തിയ സിപിഎം വനിതാ നേതാവ് ലസിതാ നായർക്ക് പന്തളം നഗരസഭ എട്ടാം വാർഡിൽ തോൽവി. ഇവിടെ നാലാം സ്ഥാനത്താണ് എല്‍ഡിഎഫ് ഫിനിഷ് ചെയ്തത്. യുഡിഎഫിന്റെ ഹസീന എസാണ് ഈ വാർഡിൽ നിന്നും വിജയിച്ചത്. 196 വോട്ടുകളാണ് ഹസീനക്ക് ലഭിച്ചത്. എൻഡിഎയുടെ(ബിജെപി) ലക്ഷ്മി കൃഷ്ണൻ 182 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത് എത്തി. എസ്ഡിപിഐയുടെ തസ്‌നി ഹുസൈൻ 181 വാട്ടുകൾ നേടി മൂന്നാമതായി. നാലാം സ്ഥാനത്താണ് ലസിത നായര്‍ ഫിനിഷ് ചെയ്തത്. 138 വോട്ടുകളാണ് ലസിത നായര്‍ നേടിയത്.
രാഹുൽ മാങ്കൂട്ടത്തിലിന്റേത് അതിതീവ്രപീഡനമെന്നും മുകേഷ് എംഎൽഎയുടെ തീവ്രത കുറഞ്ഞ പീഡനം എന്നായിരുന്നു വിവാദ പരാമർശം.
















